Read Time:47 Second
ബെംഗളുരു: കർണാടക ബാങ്ക് ജനറൽ മാനേജർ കെ. വദിരാജിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
മംഗളൂരു ബോണ്ടൽ സ്വദേശിയാണ്.
വ്യാഴാഴ്ച പകൽ വീട്ടിൽ തനിച്ചായ സമയത്താണ് മരണം സംഭവിച്ചത്.
ഭാര്യ എത്തിയപ്പോൾ കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.