ബെംഗളുരു: ക്ഷേത്രപരിസരത്ത് നിരവധി പേര്‍ക്ക് വൈദ്യുതാഘാതമേറ്റു.
ഹാസൻ ജില്ലയിലെ ഹാസനാംബ ക്ഷേത്ര പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം.
ദര്‍ശനത്തിനായി എത്തിയ ഭക്തര്‍ ക്ഷേത്രത്തിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്.
ഭക്തര്‍ നിന്നിരുന്ന പരിസരത്ത് നിലത്ത് വീണ് കിടന്ന വൈദ്യുത കമ്പിയില്‍ നിന്നാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് നിഗമനം.
അപകടത്തില്‍പ്പെട്ടവരെ കണ്ട് മറ്റുള്ള ഭക്തര്‍ പരിഭ്രാന്തരായി ഓടിയതോടെ പ്രദേശത്ത് തിക്കും തിരക്കും അനുഭവപ്പെട്ടു.
നിലത്ത് വീണ പലര്‍ക്കും ചവിട്ടേറ്റിരുന്നു.
ഒടുവില്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായി പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ജില്ല പോലീസ് സൂപ്രണ്ട് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.