സംസ്ഥാനത്ത് പാൽ വില വീണ്ടും കൂട്ടുന്നു 

0 0
Read Time:1 Minute, 46 Second

ബെംഗളൂരു : സംസ്ഥാനത്ത് പാൽവില വീണ്ടും ഉയർന്നേക്കും.

ക്ഷീര കർഷകരും കർണാടക മിൽക്ക് ഫെഡറേഷനും വിലയുയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതായും ജനുവരിയിൽ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി കെ. വെങ്കടേഷ് പറഞ്ഞു.

മിൽക്ക് ഫെഡറേഷൻ അഞ്ചുരൂപയാണ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും സർക്കാർ മൂന്നുരൂപയെങ്കിലും വർധിപ്പിക്കാൻ തയ്യാറാകുമെന്നാണ് വിവരം.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും പാൽവില ലിറ്ററിന് മൂന്നുരൂപ വർധിപ്പിച്ചിരുന്നു.

കാലിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ചൂണ്ടികാട്ടിയാണ് ക്ഷീരകർഷകർ വില വർധന ആവശ്യപ്പെട്ടിരുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പാലിന് 48 രൂപമുതൽ 51 രൂപവരേയാണ് ഈടാക്കുന്നതെന്നും കെ.എം.എഫ്. ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പാൽവില വർധിക്കുന്നത് കീശ ചോർത്തുമെന്ന ആശങ്കയിലാണ് സാധാരണക്കാർ.

കഴിഞ്ഞതവണ ഒരുലിറ്റർ നന്ദിനി പാലിന് മൂന്നുരൂപ വർധിപ്പിച്ചപ്പോൾ നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും ഒരു ഗ്ലാസ് ചായയുടെ വില രണ്ടുരൂപ മുതൽ മൂന്നുരൂപവരേയാണ് കൂട്ടിയത്.

തൈരിന്റേയും മറ്റ് അനുബന്ധ ഉത്പന്നങ്ങളുടെ വിലയും കൂടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts