Read Time:53 Second
ബെംഗളുരു: സുവിശേഷമഹായോഗം സംഘടിപ്പിക്കുന്നു. നവംബർ 18 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 9.00 വരെ ജ്യോതി സ്കൂളിന് സമീപം ഇൻഡ്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ ബെംഗളൂരു ബൈബിൾ കൺവെൻഷനില്‍ യു.ടി ജോർജ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, KSEB), ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിലെ മറ്റു സുവിശേഷകരും ചടങ്ങിൽ പ്രസംഗിക്കും.
സ്ഥാപക പ്രസിഡൻ്റ് പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷപ്രസംഗവും ഉണ്ടായിരിക്കും.