Read Time:1 Minute, 16 Second
ബെംഗളൂരു: ചന്നപട്ടണം താലൂക്കിലെ തിട്ടമാരനഹള്ളി ഗ്രാമത്തിൽ കെഎസ്ആർടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു.
ചന്നപട്ടണ താലൂക്കിലെ കോട്ടമാരനഹള്ളി ഗ്രാമത്തിലെ സിദ്ധയ്യ (60), മകൻ അരുൺ (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അച്ഛനും മകനും ജോലിക്കായി ഇരുചക്രവാഹനത്തിൽ ചന്നപട്ടണത്തേക്ക് പോവുകയായിരുന്നു.
ഈ സമയം എതിരെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് അരുൺ സംഭവസ്ഥലത്തും സിദ്ധയ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു.
ഡ്രൈവർക്ക് ബസ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് തടാകത്തിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു.
റോഡിന്റെ വശത്ത് ബാരിക്കേഡ് ഉണ്ടായിരുന്നതിനാൽ ബസിലെ യാത്രക്കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.