ചെന്നൈ നഗരത്തിൽ ശേഖരിച്ചത് 180 ടൺ പടക്കമാലിന്യം

0 0
Read Time:2 Minute, 23 Second

ചെന്നൈ : നഗരത്തിൽനിന്ന് ദീപാവലി ആഘോഷത്തിൽ പൊട്ടിച്ച പടക്കത്തിന്റെ 180 മെട്രിക്ക് ടൺ മാലിന്യം ശേഖരിച്ചതായി കോർപറേഷൻ കമ്മിഷണർ അറിയിച്ചു.

നഗരം പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു.

സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ആലന്തൂർ, അരുമ്പാക്കം, കൊടുങ്ങയ്യൂർ, മണലി, പെരുങ്ങി, റോയപുരം, വേളാച്ചേരി എന്നിവയുൾപ്പെടെയുള്ള ലോക്കൽ സ്റ്റേഷനുകളിൽ 24 മണിക്കൂറിൽ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) മോശം വിഭാഗത്തിലേക്ക് എത്തിനിൽക്കുകയാണ്

മാലിന്യം സംസ്കരിക്കാനായി സ്വകാര്യ കമ്പനികൾക്ക് നൽകും. മാലിന്യ സംസ്കരണ രംഗത്ത് ഏറെക്കാലമായി പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് കരാർ നൽകിയതെന്നും കോർപറേഷൻ കമ്മിഷണർ പറഞ്ഞു.

അതിനിടെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അപകടകരമായ മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് സംരക്ഷണ പ്രവർത്തകർക്ക് കൈമാറാൻ ജിസിസി താമസക്കാരെ ബോധവൽക്കരിച്ചു.

നഗരത്തിലെ 15 സോണുകളിൽനിന്നും ഈ പടക്കമാലിന്യങ്ങൾ കൊണ്ടുപോകാൻ പ്രത്യേകം ചണച്ചാക്കുകളും വാഹനങ്ങളും പൗരസമിതി തയ്യാറാക്കിയിരുന്നു.

മാലിന്യം സംഭരിക്കുന്നതിനായി 20,000-ത്തോളം ശുചീകരണത്തൊഴിലാളികളെയും നിയോഗിച്ചിരുന്നു.

വിഷാംശവും ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്ന പടക്ക മാലിന്യശേഖരിക്കുന്നതിനായി ശുചീകരണ തൊഴിലാളികൾക്ക് വിദഗ്ധപരിശീലനവും നൽകിയിരുന്നു.

ഭൂരിഭാഗം മാലിന്യവും ശേഖരിച്ചു.ബാക്കിയുള്ള രണ്ട് ദിവസത്തിനകം പൂർണമായും നീക്കംചെയ്യും കമ്മിഷണർ പറഞ്ഞു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts