ബെംഗളൂരു: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ബെംഗളൂരു റൂറൽ ജില്ലയിലെ നല്ലൂരിനടുത്ത് ദേശീയ പാത 648 ൽ (ഡോബ്ബാസ്പേട്ട് മുതൽ ഹൊസൂർ വരെ) പുതിയ ടോൾ ഗേറ്റ് തുറന്നു.
ദൊഡ്ഡബല്ലാപുരയ്ക്കും ഹൊസക്കോട്ടിനുമിടയിൽ 39 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമാണം ഏഴുവർഷത്തിനുശേഷം പൂർത്തിയാകുകയാണ്.
നാലുവരി പാതയിൽ ഹൊസകോട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ ടോൾ നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
അതേസമയം ഹൊസക്കോട്ടിന് സമീപം ഹൈവേയുടെ ഫ്‌ളൈഓവർ നിർമാണം പുരോഗമിക്കുകയാണ്.
റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ടോൾ പിരിക്കുന്ന എൻഎച്ച്എഐക്കെതിരെ പ്രദേശവാസികൾ രോഷം പ്രകടിപ്പിച്ചു.
എന്നാൽ പ്രാദേശിക ആളുകൾക്ക് ഒരു ഇളവും നൽകിയിട്ടില്ല. പ്രദേശവാസികളും പാസ് എടുക്കണമെന്നാണ് അറിയിപ്പ്. ഹൈവേയുടെ സർവീസ് റോഡുകൾ ഇതുവരെ യാത്രക്കാർക്കായി തുറന്നിട്ടില്ല.
സമീപ ഗ്രാമങ്ങളിൽ താമസിക്കുന്നവർ , ദിവസവും നിരവധി തവണയാണ് ഈ റോഡ് ഉപയോഗിക്കുന്നത്.
പ്രദേശവാസികളിൽ നിന്ന് അതേ തുക ടോൾ ഈടാക്കിയാൽ അവർ പ്രതിഷേധിക്കുമെന്നും ദൊഡ്ഡബല്ലാപുര നിവാസികൾ പറയുന്നത്.