Read Time:1 Minute, 20 Second
ബെംഗളൂരു: രണ്ട് വർഷമായി മരിച്ചതായി നടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.
വൈറ്റ് ഫീൽഡ് പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട മല്ലി എന്ന മല്ലികാർജുനയാണ് അറസ്റ്റിലായത്.
കടുബിസനഹള്ളി സോമയുടെ കാർ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലും കുപ്രസിദ്ധ രാജനുകുണ്ടേ പ്രദേശത്തു നടന്ന കൊലപാതകക്കേസുകളിലും മല്ലികാർജുന ഉൾപ്പെട്ടിരുന്നു.
അതേസമയം ഇയാൾക്കായി തെരച്ചിൽ നടത്തുയ പോലീസ് വീട്ടിലെത്തി വീട്ടുകാരോടും സുഹൃത്തുക്കളോടും പരിചയക്കാരോടും അന്വേഷിച്ചപ്പോൾ ഇയാൾ മരിച്ചെന്നായിരുന്നു മറുപടി.
കൂടാതെ മല്ലികാർജുനയുടെ മരണത്തിന്റെ രേഖകളും കുടുംബാംഗങ്ങൾ കാണിച്ചു.
എന്നിട്ടും സംശയം തോന്നിയ സിസിബി പോലീസ് തിരച്ചിൽ നടത്തി ടൗണിൽ ഒളിച്ചിരുന്ന പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടുകയായിരുന്നു.