ഇന്ത്യയുടെ തോൽവി താങ്ങാൻ ആയില്ല; 35കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0 0
Read Time:2 Minute, 0 Second

ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി താങ്ങാനാകാത്തതിനെത്തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം.

ആന്ധ്രപ്രദേശ് വിജയവാഡ തിരുപ്പതി സ്വദേശി ജ്യോതിഷ് കുമാര്‍ യാദവാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ബംഗളൂരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് ഇദ്ദേഹം. ദീപാവലി അവധിക്കായി നാട്ടിലെത്തിയതായിരുന്നു ജ്യോതിഷ് കുമാര്‍.

തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.

കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ടിവിയിലൂടെയാണ് ജ്യോതിഷ് കുമാര്‍ കളി കണ്ടത്.

മത്സരം കഴിഞ്ഞതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് തളര്‍ന്ന് വീഴുകയുമായിരുന്നു.

ഉടനെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഇന്നിങ്സ് 240ല്‍ അവസാനിച്ചതിന് പിന്നാലെ ജ്യോതിഷ് കടുത്ത ഉത്കണ്ഠയിലും മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ആസ്ട്രേലിയയുടെ മറുപടി ബാറ്റിങില്‍ മൂന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ ജ്യോതിഷ് സന്തോഷവാനായിരുന്നു.

എന്നാല്‍ ആസ്ട്രേലിയ വിജയലക്ഷ്യത്തിലോട്ട് അടുക്കുംതോറും ഇദ്ദേഹത്തിന് അസ്വസ്ഥകള്‍ അനുഭവപ്പെട്ട് തുടങ്ങുകയായിരുന്നു.

തുടര്‍ന്നാണ് നെഞ്ച് വേദന അനുഭവപ്പെടുകയും തളര്‍ന്ന് വീഴുകയും ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts