ബെംഗളൂരു: വിവാഹത്തിന് മുമ്പുള്ള ഷൂട്ടിംഗ് ഇക്കാലത്ത് സാധാരണമായിരിക്കുകയാണ്. ദമ്പതികൾ യോജിച്ച വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച് , ബീച്ചിൽ അല്ലെങ്കിൽ പാർക്കിൽ പ്രീ-വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് ചെയ്യുന്നതാണ് ഒരുപതിവ്.
എന്നാൽ ഇവരെയെല്ലാം കടത്തിവെട്ടാൻ ഇതാ ഒരു ദമ്പതികൾ, ഗ്രാമീണ ശൈലിയിൽ ഒരു കർഷകന്റെ വിവാഹ ക്ഷണക്കത്ത് നൽകിയിരിക്കുകയാണ് അദ്ദേഹം.
തന്റെ കൃഷി ജീവിതത്തിലൂടെയാണ് ഓരോരുത്തരെയും ഈ കർഷകൻ കല്യാണത്തിന് ക്ഷണിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ പ്രീ-വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
ജില്ലയിലെ കൊല്ലേഗല താലൂക്കിലെ ഹൊസമലങ്ങി ഗ്രാമത്തിലെ യുവകർഷകനായ അഭിലാഷ് ചന്നപട്ടണത്ത് നിന്നുള്ള കൃതികയ്‌ക്കൊപ്പം ബുധനാഴ്ച പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.
അദ്ദേഹത്തിന്റെ വിവാഹത്തിന് മുമ്പുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വെള്ളച്ചാട്ടം, പാലം, നദി, പൈതൃക സ്ഥലങ്ങൾ എന്നിവയ്ക്ക് മുന്നിൽ ഡ്രോൺ ഉപയോഗിച്ച് പ്രീ വെഡ്ഡിംഗ് ഷൂട്ട് നടത്തുന്ന നിരവധി പേരുണ്ട്.
എങ്കിലും ഫോട്ടോഷൂട്ടിലൂടെ കൃഷിയോടുള്ള ഇഷ്ടം അഭിലാഷ് വെളിപ്പെടുത്തിയിട്ടുണ്ട്. കാളവണ്ടി സവാരി ഉൾപ്പെടെയുള്ള അദ്ദേഹത്തന്റെ പ്രീ-വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.
കൂടാതെ അദ്ദേഹത്തിന്റെ വിവാഹദിനത്തിൽ കൃഷിയെക്കുറിച്ചുള്ള പ്രഭാഷണവും ഉണ്ടായിരിക്കും.