ബംഗളൂരു: കൈക്കൂലി വാങ്ങിയ ബംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ചീഫ് മാനേജരെയും ഡ്രൈവറെയും ലോകായുക്ത വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ബെസ്‌കോം ചീഫ് ജനറൽ മാനേജർ നാഗരാജ് എംഎൽ തന്റെ ഡ്രൈവർ മുരളീകൃഷ്ണ വഴി കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിലുള്ള വാണിജ്യ വിതരണ ലൈനിൽ നിന്ന് വ്യാവസായിക വൈദ്യുത വിതരണ കണക്ഷൻ നൽകാൻ കരാറുകാരനിൽ നിന്ന് 7.5 ലക്ഷം രൂപ നാഗരാജ് ആവശ്യപ്പെട്ടിരുന്നു.
നാഗരാജ് കൈക്കൂലി ആവശ്യപ്പെട്ട പ്രതാപ് എന്ന കരാറുകാരൻ ലോകായുക്കയിൽ പരാതിപ്പെടുകയായിരുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡിലെ (കെഐഎഡിബി) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും (എഇഇ) അസിസ്റ്റന്റ് എഞ്ചിനീയറെയും (എഇ) ലോകായുക്ത ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
നിർമ്മാണ ഘട്ടത്തിലുള്ള ഒരു വ്യാവസായിക പദ്ധതിക്ക് അംഗീകാരം നൽകാൻ എഇഇ നവീൻ തോട്ടഗന്തിയും എഇ മല്ലപൂർ ജിഎച്ച് കൈക്കൂലി ആവശ്യപ്പെട്ടതായും റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച 1.2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. നാരായണ സ്വാമി എന്ന വ്യക്തിയാണ് ലോകായുക്തയിൽ പരാതി നൽകിയത്.