കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു.
കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ ഡ്രിറ്റ, അന്യസംസ്ഥാന വിദ്യാർഥിയായ ജിതേന്ദ്ര ദാമു, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്.
സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്.
വിവിധ കോളജുകളിൽ നിന്നു വിദ്യാർഥികൾ പരിപാടിക്കായി എത്തിയിരുന്നു.
ഓഡിറ്റോറിയത്തിൽ കൊള്ളാവുന്നതിലും അധികം പേർ പരിപാടിക്കായി തടിച്ചുകൂടിയിരുന്നു.
എതെല്ലാം ക്യാംപസുകളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ ഉണ്ടായിരുന്നു എന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടില്ല.
4 വിദ്യാർഥികളുടെ നില ഗുരുതരം. 64 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇതിൽ 15 വിദ്യാർഥികൾ അത്യാഹിത വിഭാഗത്തിലും മറ്റുള്ളവർ നിരീക്ഷണത്തിലുമാണ്. കലക്ടർ സ്ഥിരീകരിച്ചു.