Read Time:1 Minute, 14 Second
ബെംഗളൂരു: ശിവാജിനഗറിൽ ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നുവീണു.
ശിവാജിനഗറിലെ കുക്ക്‌സ് റോഡിലെ ബി ക്രോസിലെ നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ് തകർന്നത്.
ഇന്ന് പുലർച്ചെയാണ് സംഭവം.
ചില വാഹനങ്ങൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പുലർച്ചെ ആളില്ലാത്ത സമയത്ത് ആയതിനാൽ വൻ അപകടം ഒഴിവായി.
ബിബിഎംപിയുടെ കീഴിലുള്ള ഇംഗ്ലീഷ് നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ്, 70 മുതൽ 80 വരെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
കെട്ടിടം ശോച്യാവസ്ഥയിൽ എത്തിയിട്ടും സ്കൂൾ അതേ കെട്ടിടത്തിൽ തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
നിലവിൽ സ്ഥലത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്. ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.