Read Time:1 Minute, 3 Second
പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും വിവാഹിതരാവില്ലെന്ന് വെളിപ്പെടുത്തി മോഹൻ ലാലിന്റെ സുഹൃത്തും നടനും സംവിധായകനുമായ ജോണി ആന്റണി.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആൻ്റണി ഇക്കാര്യം പറഞ്ഞത്.
കുട്ടിക്കാലം മുതല്‍ കല്യാണിയും പ്രണവും നല്ല സുഹൃത്തുക്കളാണെന്നും അവര്‍ രണ്ടുപേരും വിവാഹം കഴിക്കുമോ എന്ന് നോക്കുന്നത് ഇപ്പോഴത്തെ ന്യൂജൻ പിള്ളേര്‍ക്ക് ചേര്‍ന്നതല്ല എന്നും ജോണി ആൻ്റണി പറഞ്ഞു.
കല്യാണിയും പ്രണവും യഥാര്‍ത്ഥ ജീവിതത്തിലും വിവാഹിതരായെക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിനു പിന്നാലെ ആണ് ജോണി ആന്റണി യുടെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്.