ശബരിമല സ്പെഷ്യൽ തീവണ്ടിയുടെ സർവീസ് വെട്ടിക്കുറച്ചു; വിശദാംശങ്ങൾക്ക് വായിക്കുക

0 0
Read Time:1 Minute, 8 Second

ബെംഗളൂരു : ശബരിമല തീർഥാടകർക്കായി ദക്ഷിണ-പശ്ചിമ റെയിൽവേ അനുവദിച്ച ഹുബ്ബള്ളി-കോട്ടയം-ഹുബ്ബള്ളി പ്രതിവാര തീവണ്ടിയുടെ(ട്രെയിൻ നമ്പർ 07305/07306) ഒരു സർവീസ് റദ്ദാക്കി.

ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് അനുവദിച്ച സർവീസാണ് നിലവിൽ റദ്ധാക്കിയിരിക്കുന്നത്.

ഇരുവശങ്ങളിലേക്കും ഏഴ് സർവീസ് വീതമാണ് തീവണ്ടിക്കുണ്ടാവുക.

നേരത്തേ എട്ട് സർവീസ് വീതം പ്രഖ്യാപിച്ചിരുന്നു.

07305 നമ്പർ ഹുബ്ബള്ളി-കോട്ടയം സ്പെഷ്യൽ ഡിസംബർ രണ്ടുമുതൽ ജനുവരി 13 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. ജനുവരി 20-ന്റെ സർവീസാണ് റദ്ദാക്കിയത്

07306 കോട്ടയം-ഹുബ്ബള്ളി സ്പെഷ്യൽ ഡിസംബർ മൂന്നുമുതൽ ജനുവരി 14 വരെ എല്ലാ ഞായറാഴ്ചകളിലും സർവീസ് നടത്തും. ജനുവരി 21-ന്റെ സർവീസ് റദ്ദാക്കി

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts