Read Time:54 Second
ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
ആര്യാപ്പു ഗ്രാമവാസിയാണ് അറസ്റ്റിലായ പ്രതി.
ഹാസൻ ജില്ലക്കാരിയായ യുവതി നവംബർ 24ന് രാത്രി പുത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്.
പിന്നീട് മദ്യം നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഈ സംഭവത്തിൽ നവംബർ 25 ന് പുത്തൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.