Read Time:1 Minute, 28 Second
ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു.
2024 ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തും.
ബെന്യാമിൻ നോവലിലെ നജീബ് ആവാൻ വേണ്ടി നടൻ പൃഥ്വിരാജ് ഏറ്റെടുത്ത വെല്ലുവിളികൾ ഏറെ ചർച്ചയായിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും ആടുജീവിതത്തിനായി കാത്തിരിക്കുന്നത്.
സഹാറയിലെ മരുഭൂമിയിലെ ഒരു ആട് ഫാമിൽ കുടുങ്ങിപ്പോയ മലയാളിയായ കുടിയേറ്റ തൊഴിലാളിയുടെ കഷ്ടപ്പാടുകൾ ചിത്രം വരച്ചുകാട്ടുന്നു, തടവിലെ നരകയാതനയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ് എന്ന് മനസിലാക്കി അവിടെ അതിജീവിക്കുന്ന വ്യക്തിയാണ് നായകൻ നജീബ്.
ജോർദാനിലെയും അൾജീരിയയിലെയും നിരവധി ഷെഡ്യൂളുകളിലൂടെ 2018 ൽ കേരളത്തിൽ നിർമ്മാണം ആരംഭിച്ച സിനിമയാണിത്.
സഹാറ മരുഭൂമിയിലെ മണൽക്കാടുകളിൽ നടൻ പൃവിരാജ് സുകുമാരൻ നിരവധി ബുദ്ധിമുട്ടുകൾക്കിടയിലും ഈ സിനിമ ചിത്രീകരിച്ചു.