Read Time:1 Minute, 19 Second
കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ രേഖാ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു.
ഒരു സ്ത്രീയുടെയും പുരുഷൻറെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറും രാത്രിയിൽ കഴിഞ്ഞ വീട്ടിൽ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
തട്ടിക്കൊണ്ടുപോകൽ കേസിൽ ആറു വയസ്സുകാരിയുടെ നിർണ്ണായക മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്.
സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പോലീസിനോട് പറഞ്ഞത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയുടെയും ഒരു പുരുഷൻറെയും രേഖാചിത്രങ്ങൾ പുറത്തുവിട്ടു.
ഇതിനിടെ, ആറു വയസ്സുകാരി കൊല്ലം വിക്ടോറിയ ആശുപത്രി വിട്ടു.