ബെംഗളൂരു: നഗരത്തിൽ നിന്ന് ശബരിമലയിലേക്ക് കർണാടക ആർ.ടി.സിയുടെ സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ ദിവസവും ഈ സർവിസുണ്ടാകും. ബെംഗളൂരുവിൽ നിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ നിന്ന് രാവിലെ 6.45-ന് എത്തും. തിരിച്ച് നിലക്കലിൽ നിന്ന് ആറിന് പുറപ്പെടുന്ന ബസ് ബെംഗളൂരുവിൽ രാവിലെ 10ന് എത്തിച്ചേരും.
Read MoreMonth: November 2023
ആത്മഹത്യ ചെയ്ത യുവതിയുടെ അവസാന ഫോൺ സംഭാഷണം മരണമൊഴിയായി രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ച് പോലീസ്
ബെംഗളൂരു: ഭാര്യയുടെ അവിഹിതം പിടികൂടാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ഒടുവിൽ കൊലപാതകത്തിൽ എത്തുകയും കേസിന് ഒടുവിൽ പര്യവസാനം. കൊലപാതക കേസിലെ ദൃക്സാക്ഷിയായ യുവതി കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു, പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തു. പ്രതി ആരെന്ന് അറിഞ്ഞിട്ടും തെളുവുകളുടെ അഭാവത്തിൽ പ്രതിയെ പിടിക്കാൻ കഴിയാതെ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു പോലീസ്. ഇതിനിടെയാണ് പോലീസിന് മുന്നിൽ ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോട് ഫോണിൽ…
Read Moreകുട്ടികളെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പോയ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു
ബെംഗളൂരു: കുട്ടികളെ ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച് പോയ യുവതിയുടെ ബൈക്ക് കുമാട തുറമുഖത്തിന് സമീപം കണ്ടെത്തി. ബൈക്കിൽ നിന്നും സ്ത്രീയുടെ മരണക്കുറിപ്പും കണ്ടെടുത്തു. കാണാതായ യുവതിക്ക് വേണ്ടി കടലിൽ തിരച്ചിൽ തുടരുകയാണ്. കുണ്ട താലൂക്കിലെ സന്താഗൽ സ്വദേശി നിവേദിത നാഗരാജ ഭണ്ഡാരിയാണ് കാണാതായത്. ശനിയാഴ്ച രണ്ട് മക്കളെയും വീട്ടിൽ നിന്ന് സ്‌കൂട്ടിയിൽ കൊണ്ടുവന്ന് കുണ്ടയിലെ പിക്കപ്പ് ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ചു. എന്നാൽ പിന്നീട് വരാതിരുന്നതിനെ തുടർന്ന് യുവതിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയും കുമാട തല തുറമുഖത്തിന് സമീപം സ്‌കൂട്ടർ കണ്ടെത്തുകയും ചെയ്തു.…
Read Moreകേരളത്തിന്റെ നവകേരള സദസിന് സമാനമായ പരിപാടിയുമായി സംസ്ഥാനത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കേരളത്തിന്റെ നവകേരള സദസിന് സമാനമായ പദ്ധതിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പുരോഗമിക്കവെ സംസ്ഥാനത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ‘ജൻ ദർശൻ’ പരിപാടിക്ക് തുടക്കമായി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുഖ്യമന്ത്രി നേരിട്ട് ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ’ പരിപാടി. ബെംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദർശൻ’. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്…
Read Moreകുടുംബജീവിതത്തിലേക്ക് കടന്ന് 81 നവദമ്പതിമാർ
ബെംഗളൂരു : 81 നവദമ്പതിമാർ കുടുംബജീവിതത്തിലേക്ക്. ജാതിമത ഭേദമന്യേ ആയിരങ്ങളുടെ പ്രാർഥനയും ആശിർവാദവും ഏറ്റുവാങ്ങിയാണ് വിവിധ മതത്തിൽപെട്ട 81 ജോടി വധൂവരന്മാർ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത് എന്ന പ്രത്യേകതയും ഈ സമൂഹവിവാഹത്തിനുണ്ട് ബെംഗളൂരുവിലെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ കെ.എം.സി.സി ഒരുക്കിയ ആറാമത് സമൂഹവിവാഹത്തിലാണ് ഇവരുടെ മാംഗല്യസ്വപ്നം യാഥാർഥ്യമായത്. മുസ്ലിം ലീഗ് കേരള അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകിയത്. വിവാഹവസ്ത്രങ്ങളും സമ്മാനമായി സ്വർണാഭരണവും കുടുംബജീവിതം ആരംഭിക്കാനുള്ള ഒരുലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങളും നൽകിയാണ് ഇവർക്ക് കെ.എം.സി.സി. തണലായത്. രാവിലെ പത്തോടെ…
Read Moreബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നു വീണു
ബെംഗളൂരു: ശിവാജിനഗറിൽ ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നുവീണു. ശിവാജിനഗറിലെ കുക്ക്‌സ് റോഡിലെ ബി ക്രോസിലെ നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ് തകർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചില വാഹനങ്ങൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പുലർച്ചെ ആളില്ലാത്ത സമയത്ത് ആയതിനാൽ വൻ അപകടം ഒഴിവായി. ബിബിഎംപിയുടെ കീഴിലുള്ള ഇംഗ്ലീഷ് നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ്, 70 മുതൽ 80 വരെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. കെട്ടിടം ശോച്യാവസ്ഥയിൽ എത്തിയിട്ടും സ്കൂൾ അതേ കെട്ടിടത്തിൽ തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ സ്ഥലത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്.…
Read Moreബെംഗളൂരു ടെക് ഉച്ചകോടി ബുധനാഴ്ച ആരംഭിക്കും;
ബെംഗളൂരു: കർണാടകയിലെ പ്രമുഖ സാങ്കേതിക പരിപാടിയായ ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്) അതിന്റെ 26-ാമത് പതിപ്പ് നവംബർ 29 മുതൽ നഗരത്തിലെ ഐക്കണിക് പാലസ് ഗ്രൗണ്ടിൽ ആരംഭിക്കും. പദ്ധതി 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കും രാജ്യത്തുടനീളമുള്ള വ്യവസായ പ്രമുഖർക്കും നൂറുകണക്കിന് സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ആതിഥേയത്വം നൽകും. . കർണാടക സർക്കാരിലെ ഐടി-ബിടി മന്ത്രാലയം സംഘടിപ്പിക്കുന്ന ത്രിദിന ടെക് ഫെസ്റ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ ഇന്നവേഷൻ അലയൻസിന്റെ (ജിഐഎ) ഭാഗമായ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും വിശിഷ്ടാതിഥികളും ബെംഗളൂരു ടെക് സമ്മിറ്റിൽ പങ്കെടുക്കും.…
Read Moreകുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ദേഹത്ത് തിളച്ച സാമ്പാർ ഒഴിച്ച് ഭർത്താവ്
ബെംഗളൂരു: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മേല്‍ ഭർത്താവ് തിളച്ച സാമ്പാര്‍ ഒഴിച്ചു. കൈയിലും വയറ്റിലും തുടയിലും പൊള്ളലേറ്റ 40കാരി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ 48കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. യശ്വന്ത്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന സയീദ് മൗലയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാന്‍ പോയാല്‍ വാടക അടയ്ക്കാനുള്ള പണം കിട്ടുമെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ പോകാന്‍ മൗല…
Read Moreതെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ്
ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബെംഗളൂരു മലയാളി ഫ്രണ്ട്സ് (ബി.എം.എഫ്) ഇൻ്റെ നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക സാമൂഹിക ആതുരസേവനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് (BMF) ഇത് എട്ടാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബെംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി. പഞ്ചഗുസ്തി ഇന്ത്യൻ താരം ശ്രീ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സുമോജ് മാത്യു, അജിത്ത് വിനയ്, രഞ്ജിക, പ്രേംകുമാർ,അർച്ചന സുനിൽ, റിജോ, രിനാസ്, സുനിൽ, ജോബിൻ എന്നിവർ നേതൃത്വം…
Read Moreമലയാളം മിഷൻ പഠനോൽസവം നടന്നു
ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പഠനോത്സവം ബെംഗളൂരുവിലും മൈസൂരുവിലുമായി നടന്നു. ബെംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ നടന്ന പഠനോത്സവം പ്രധാന നിരീക്ഷകനും എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം കൈരളീ കലാ സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി, സെക്രട്ടറി പി. കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡൻ്റ് ഷാഹിന ലത്തീഫ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ഹിത വേണുഗോപാൽ സ്വാഗതം പറഞ്ഞു. നീലക്കുറിഞ്ഞി പാഠ്യ പദ്ധതി വിദ്യാർഥികൾ…
Read More