ബെംഗളൂരുവിലെ പോലീസുകാർക്ക് ഇനി ബോഡി ക്യാമറ നിർബന്ധം

0 0
Read Time:1 Minute, 11 Second

ബെംഗളൂരു : പ്രവർത്തന സുതാര്യത ഉറപ്പാക്കുന്നതിനും പരാതികൾ കുറയ്ക്കുന്നതിനുമായി കർണാടകയിൽ പോലീസുകാർ ക്യാമറ ധരിച് ജോലി ചെയ്യണമെന്ന് നിർബന്ധമാക്കി .

യൂണിഫോമിൽ ഇടത്തെ തോൾ ഭാഗത്താണ് ബോഡി ക്യാമറ സ്ഥാപിക്കേണ്ടത് .

പ്രെതികളെ അറസ്റ് ചെയ്യുന്ന സാഹചര്യങ്ങളിലും മറ്റും തെളിവുകൾ ശക്തമാക്കാൻ ഇത് ഉപകരിക്കുമെന്ന് ഡിജിപി അലോക് മോഹൻ പറഞ്ഞു .

ഈ ക്യാമറകൾ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ 30 ദിവസം സൂക്ഷിച്ചുവെക്കേണ്ടതുണ്ട് .

നേരത്തെ ബെംഗളൂരു ട്രാഫിക് പോലീസിന്റെ യൂണിഫോമിൽ ബോഡി ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു .

തുടർന്ന് രാത്രി പട്രോളിംഗ് നടത്തുന്ന ബീറ്റ് പോലീസിലും പരീക്ഷിച്ചശേഷമാണ് മുഴുവൻ സേനയ്ക്കും ഇവ ബാധകമാക്കിയത്

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts