ഇന്ത്യ-ഓസീസ് ടി20 മത്സരം: മദ്യലഹരിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പേർ അറസ്റ്റിൽ.

ബെംഗളൂരു: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പ്രതികളെ ജെപി നഗർ പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തു. ഇനായത്ത് ഉള്ളാ ഖാൻ, സയ്യിദ് മുബാറക് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെ ജെ.പി നഗറിലെ ആദ്യ സ്റ്റേജിലെ പബ്ബിൽ ഇരുന്ന പ്രതികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. പ്രതിയുടെ നടപടിയെ എതിർത്ത മറ്റ് ഉപഭോക്താക്കൾ വിവരം ജെപി നഗർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത ജെപി നഗർ പോലീസ് സ്‌റ്റേഷനാണ്…

Read More

ഫിലിപ്പീൻസിൽ 7.6 അതിതീവ്ര രേഖപ്പെടുത്തി ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) പ്രകാരം ഫിലിപ്പീൻസിലെ മിന്‍ഡനാവോ ദ്വീപിലാണ് ശനിയാഴ്ച 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. നാശനഷ്ടങ്ങളേക്കുറിച്ച് റിപ്പോർട്ട് വന്നിട്ടില്ല. രാത്രി 10:37 നാണ് ഭൂകമ്പം ഉണ്ടായത്, 32 കിലോമീറ്റർ (20 മൈൽ) മിതമായ ആഴത്തിലാണ് ഇത് അളക്കപ്പെട്ടത്, ഭൂകമ്പത്തെത്തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സുനാമി മുന്നറിയിപ്പ് നൽകിയതായി പ്രമുഖ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 17ല്‍ ഫിലിപ്പീന്‍സില്‍ ഭൂകമ്പമുണ്ടായിരുന്നു. മിന്‍ഡാനാവോ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര്‍ കൊല്ലുപ്പെട്ടിരുന്നു. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

Read More

പെൺഭ്രൂണഹത്യ കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ; പ്രതിമാസം 70 ഗർഭച്ഛിദ്രം; നഴ്‌സ് മഞ്ജുള ഭ്രൂണങ്ങൾ ടോയ്‌ലറ്റിലേക്ക് വലിച്ചെറിഞ്ഞ് ഫ്ലഷ് ചെയ്യുകയും പതിവ്

ബംഗളൂരു: ഭ്രൂണഹത്യ കേസിൽ വൻ സംഭവവികാസമാണ് നടക്കുന്നത്. കർണാടക നഗരത്തിലും കർണാടകയുടെ മറ്റു ഭാഗങ്ങളിലും പെൺഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട് ഒരു യുവതിയെ കൂടി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദൻ ബല്ലാലിന്റെ കീഴിൽ ജോലി ചെയ്തിരുന്ന നഴ്‌സിനെ ബൈയപ്പനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു, ഇതോടെ പ്രതികളുടെ എണ്ണം പത്തായി. പ്രതിയായ ഡോക്ടർ ചന്ദൻ ബല്ലാലിനൊപ്പം ജോലി ചെയ്തിരുന്ന നഴ്‌സ് മഞ്ജുളയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചന്ദൻ ബല്ലാൾ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു മഞ്ജുള. എന്നാൽ ഭ്രൂണഹത്യ കേസിൽ ചന്ദൻ ബല്ലാലിനെ പൊലീസ് അറസ്റ്റ്…

Read More

രണ്ട് ദിവസം മുമ്പ് ജനിച്ച കുഞ്ഞിനെ പാറ്റ കടിച്ചതായി ആക്ഷേപം; സംഭവം നിഷേധിച്ച് വാണിവിലാസം ആശുപത്രി

ബെംഗളൂരു: പ്രശസ്തമായ വാണിവിലാസം ആശുപത്രിയിൽ പാറ്റയുടെ ശല്യം വർധിച്ചതായി റിപ്പോർട്ട്. രണ്ട് ദിവസം മുമ്പ് ജനിച്ച കുട്ടിക്ക് കടിയേറ്റതായി രക്ഷിതാക്കൾ ആരോപിച്ചു. നാഗർബാവി സ്വദേശിനിയായ ആശാറാണിയെ പ്രസവവേദനയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് വാണിവിലാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആരോഗ്യമുള്ളതിനാൽ വാർഡിലേക്ക് മാറ്റി. എന്നാൽ വാർഡ് മുഴുവൻ പാറ്റകൾ നിറഞ്ഞ് കുട്ടിയെ കടിച്ചുവെന്നും മാതാപിതാക്കൾ ആരോപിച്ചു. കിടക്ക വൃത്തിയാക്കാത്തതിൽ ആശുപത്രി ജീവനക്കാരെ രക്ഷിതാക്കൾ കുറ്റപ്പെടുത്തി. കൂടാതെ ഇക്കാര്യം ആശുപത്രി ഡോക്ടർമാരോടും ജീവനക്കാരോടും പറഞ്ഞിട്ടും…

Read More

കമ്പള സംഘാടകർക്ക് 50,000 രൂപ പിഴ ചുമത്തി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ ആദ്യമായി കമ്പള പരിപാടി നടത്തിയ സംഘാടകർക്ക് ബിബിഎംപി പിഴ ചുമത്തി. കഴിഞ്ഞയാഴ്ച മെഹ്‌ക്രി സർക്കിളിന് സമീപമുള്ള പാലസ് ഗ്രൗണ്ടിൽ വേദിക്ക് പുറത്ത് അനധികൃത ഫ്ലെക്സ് ബാനറുകൾ പ്രദർശിപ്പിച്ചെന്നാരോപിച്ചാണ് നഗരത്തിലെ ആദ്യത്തെ കമ്പള പരിപാടിയുടെ സംഘാടകർക്ക് ബിബിഎംപി 50,000 രൂപ പിഴ ചുമത്തി. കൂടാതെ റവന്യൂ ഇൻസ്‌പെക്ടർ കെ സിദ്ധഗംഗയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക ഓപ്പൺ പ്ലേസ് ഡിസ്‌ഫിഗർമെന്റ് ആക്‌ട് പ്രകാരം സദാശിവനഗർ പോലീസ് കേസെടുത്തു. മെഹ്‌ക്രി സർക്കിളിലും ബല്ലാരി റോഡിലും കമ്പള സംഘാടകർ ഫ്ലെക്സുകളും ബാനറുകളും സ്ഥാപിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ബിബിഎംപി…

Read More

മൂർഖന്റെ തല നക്കി ലാളിച്ച് പശു; അസാധാരണ സൗഹൃദത്തിന്റെ വീഡിയോ കാണാം

പശുവും പാമ്പും വൈറലായ വീഡിയോ: പാമ്പുകളെ കണ്ടാൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും ഭയപ്പെടും. വിഷപ്പാമ്പിന്റെ കടി ഭയന്ന് മാറി നിൽക്കും. കൂടാതെ, മൃഗങ്ങളുമായി അടുത്തിടപഴകാൻ പാമ്പുകൾ ഇഷ്ടപ്പെടുന്നില്ല. അതുപോലെതന്നെ അത്തരത്തിലൊരു സൗഹൃദം എങ്ങും കണ്ടിട്ടുമുണ്ടാകില്ല. എന്നാൽ ഇവിടെ ഒരു പാമ്പ് പശുവിനോട് സൗഹൃദം സ്ഥാപിച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. കൂടാതെ, പശു തന്റെ നാവുകൊണ്ട് മൂർഖനെ ലാളിച്ച് തഴുകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ഇത് പ്രകൃതിയുടെ വിചിത്രമാണോ അതോ അസാധാരണമായ സൗഹൃദമാണോ എന്ന് എന്നറിയില്ല. ഐഎഫ്എസ് ഓഫീസർ സുശാന്ത് നന്ദ ട്വീറ്റ് ചെയ്ത ഈ…

Read More

ബെംഗളൂരു സ്‌കൂളുകളിൽ ബോംബ് ഭീഷണി: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ബെംഗളൂരു: വെള്ളിയാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ച നഗരത്തിലെ 48 സ്‌കൂളുകൾളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘[email protected]’ എന്ന ഇമെയിൽ ഐ ഡ് വഴിയാണ് വിദേശത്ത് നിന്ന് ഇമെയിലുകൾ അയച്ചതെന്ന് സംശയിക്കുന്നു. ഭീഷണി മെയിൽ അയച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് സിറ്റി പോലീസ് കമ്പനിക്ക് കത്തെഴുതിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസ് അന്വേഷിക്കാൻ വെസ്റ്റ് ഡിവിഷൻ അഡീഷണൽ പൊലീസ് കമ്മിഷണർ എൻ…

Read More

കാറിനുള്ളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ കുശാലനഗർ താലൂക്കിലെ ആനേക്കാടിന് സമീപം നിർത്തിയിട്ട കാറിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ഡ്യ ജില്ല പാണ്ഡവപുര ശിവല്ലി ഗ്രാമത്തിൽ ഡോ. സതീഷ് (47) ആണ് മരണപ്പെട്ടത് . സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കുന്ന ലിംഗാന്വേഷണ കേസുമായി (ഭ്രൂണഹത്യ കേസ്) സതീഷിൻറെ പേര് ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം ഭയന്ന് സംഭവത്തിൽ ആത്മഹത്യ ചെയ്തതാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ദേശീയ പാത 275ൽ ചുവന്ന കാറിലാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ കോൺസൂർ ആശുപത്രിയിലെ ഡോക്ടറായിരുന്നു…

Read More

ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം വർധിക്കുന്നു; ജനങ്ങൾക്ക് ആരോഗ്യ ഉപദേശവുമായി കർണാടക സർക്കാർ; വായിക്കാം

ചൈനയിൽ ന്യുമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ വെളിച്ചത്തിൽ, ഇൻഫ്ലുവൻസ കേസുകളുടെ കാലാനുസൃതമായ വർദ്ധനവ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കർണാടക ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് ഉപദേശവും ജില്ലാ ആരോഗ്യ അധികാരികൾക്ക് ഒരു സർക്കുലറും നൽകി. മൈകോപ്ലാസ്മ ന്യൂമോണിയ എന്ന രോഗാണുക്കളാണ് കുട്ടികളിൽ ന്യുമോണിയ ബാധ പെട്ടെന്ന് വർധിക്കാൻ കാരണമെന്ന് ചൈന അറിയിച്ചിരുന്നു. അതേസമയം മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ സർക്കാർ വ്യക്തമാക്കി. എല്ലാ ജില്ലാ ആരോഗ്യ ഓഫീസർമാർക്കും നൽകിയ സർക്കുലറിൽ, ജില്ലയിലെ എല്ലാ ആശുപത്രികളും ക്ലിനിക്കുകളും ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും…

Read More

അസ്വാഭാവിക മരണം : 4 വർഷത്തിനിടെ കർണാടകയിൽ നഷ്ടപെട്ടത് 6765 കുട്ടികളെ

ബെംഗളൂരു : നാലു വർഷത്തിനിടെ സംസ്ഥാനത്തിൽനിന്നും 6765 കുട്ടികൾ അസ്വാഭാവിക മരണത്തിന് ഇരയായതായി ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് . മൈസൂരു കേന്ദ്രീകരിച്ചുള്ള സന്നദ്ധ സംഘടനയായ ഒഡനടി സേവാ സംഘെയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇതുള്ളത് . 2019-2022 വരെയുള്ള കണക്കുകളാണിത് . 2019 ൽ 1574, 2020 ൽ 1534, 2021ൽ 1728, 2022ൽ 1929 എന്നിങ്ങനെയാണ് അസ്വാഭാവിക മരണത്തിന് ഇടയായ 18 വയസിന് താഴെയുള്ളവരുടെ എണ്ണം . റോഡ് അപകടം , മുങ്ങിമരണം , പാമ്പുകടി , ഷോക്കേറ്റുമരണം തുടങ്ങിയവയാണ്…

Read More