Read Time:1 Minute, 13 Second
ബെംഗളൂരു: നഗരത്തിലെ ആദ്യമായി കമ്പള പരിപാടി നടത്തിയ സംഘാടകർക്ക് ബിബിഎംപി പിഴ ചുമത്തി.
കഴിഞ്ഞയാഴ്ച മെഹ്‌ക്രി സർക്കിളിന് സമീപമുള്ള പാലസ് ഗ്രൗണ്ടിൽ വേദിക്ക് പുറത്ത് അനധികൃത ഫ്ലെക്സ് ബാനറുകൾ പ്രദർശിപ്പിച്ചെന്നാരോപിച്ചാണ് നഗരത്തിലെ ആദ്യത്തെ കമ്പള പരിപാടിയുടെ സംഘാടകർക്ക് ബിബിഎംപി 50,000 രൂപ പിഴ ചുമത്തി.
കൂടാതെ റവന്യൂ ഇൻസ്‌പെക്ടർ കെ സിദ്ധഗംഗയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക ഓപ്പൺ പ്ലേസ് ഡിസ്‌ഫിഗർമെന്റ് ആക്‌ട് പ്രകാരം സദാശിവനഗർ പോലീസ് കേസെടുത്തു.
മെഹ്‌ക്രി സർക്കിളിലും ബല്ലാരി റോഡിലും കമ്പള സംഘാടകർ ഫ്ലെക്സുകളും ബാനറുകളും സ്ഥാപിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി . നവംബർ 25 നാണ് സംഘാടകരിൽ നിന്ന് 50,000 രൂപ പിഴ ചുമത്തിയത്.