ഏഴ് നാടൻ ബോംബുകളുമായി 50 കാരൻ പിടിയിൽ 

ബെംഗളൂരു: ഹനഗൽ താലൂക്കിലെ അഡൂർ പോലീസ് നടത്തിയ പരിശോധനയിൽ 7 നാടൻ ബോംബുകൾ പിടിച്ചെടുത്തു. നാടൻ ബോംബ് കൈവശം വെച്ച കുറ്റത്തിന് ദുർഗപ്പ തുരാബിഗുഡ്ഡ (50)യെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുപന്നിയെ വേട്ടയാടുക എന്ന ഉദ്ദേശത്തോടെയാണ് കുസനൂർ വനമേഖലയിൽ ബോംബ് സ്ഥാപിച്ചത്. സംഭവത്തിൽ ആഡൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വനിതാ പിഎസ്‌ഐയോട് അപമര്യാദയായി പെരുമാറി; മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു: ഡ്യൂട്ടിയിലായിരുന്ന വനിതാ പിഎസ്‌ഐയോട് അപമര്യാദയായി പെരുമാറുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്ത മൂന്ന് പ്രതികളെ അന്നപൂർണേശ്വരി നഗർ പോലീസ് അറസ്റ്റ് ചെയ്തു. അശ്വ വെജ് ആൻഡ് നോൺ വെജ് ഹോട്ടൽ ഉടമ സഞ്ജീവ് ഗൗഡ, മുദ്ദീനപാളയ മെയിൻ റോഡിലെ കാഷ്യർ സന്ദീപ് കുമാർ, ഹേമന്ത് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷൻ പിഎസ്ഐ പ്രതിമ അർദ്ധരാത്രി ഒന്നരയോടെ മുദ്ദിനപ്പള്ളി മെയിൻ റോഡിലെ അശ്വ വെജ് ആൻഡ് നോൺ വെജ് ഹോട്ടലിലേക്ക് പോയി. കാലാവധി കഴിഞ്ഞിട്ടും ഹോട്ടൽ തുറന്നതിനാൽ…

Read More

നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ 

ബെംഗളുരു: തുണിക്കടയിൽ എത്തിയ യുവതിയുടെ സ്വകാര്യ ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ 32 കാരൻ പിടിയിൽ. മൈനുദീൻ മുണ്ടഗോഡയാണ് പ്രതി. ഹനഗൽ താലൂക്കിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി വസ്ത്രങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു. ഈ സമയം യുവതിയുടെയും വസ്ത്രം മാറുന്ന ചിത്രങ്ങൾ രഹസ്യമായി എടുത്ത് പിന്നീട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. കൂടാതെ യുവതിയുടെ ഫോണിലേക്ക് വിളിച്ച് നഗ്ന വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം യുവതിയിൽ നിന്നും 50000 രൂപയും സ്വർണ ചെയനും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.

Read More

നടൻ അല്ലു അർജുന് ദേഹാസ്വാസ്ഥ്യം; ഷൂട്ടിംഗ് നിർത്തിവച്ചു

തെന്നിന്ത്യൻ താരം അല്ലു അര്‍ജ്ജുന്റെ കരിയറിനെതന്നെ മാറ്റി മറിച്ച സിനിമയാണ് പുഷ്പ. ചിത്രത്തിലൂടെ താരത്തിന് പാൻ- ഇന്ത്യൻ സറ്റാറാവാനും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കാനും സാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുഷ്പ 2-ന്റെ ചിത്രീകരണങ്ങള്‍ തുടങ്ങിയത്. ചിത്രീകരണത്തിന്റെ പല വീഡിയോകളും ആരാധകര്‍ക്കായി അല്ലു അര്‍ജ്ജുൻ തന്നെ പങ്കുവച്ചിട്ടുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകള്‍  പുറത്തു വന്നത്. പുഷ്പ 2-ന്റെ ചിത്രീകരണം തത്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ള അല്ലുവിന്റെ ജാതര മേക്ക് ഓവറിലാണ് ഹൈദരാബാദിലെ…

Read More

പുക പരിശോധന കാലാവധി ഇനി 12 മാസം

കൊച്ചി: വാഹനപുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി വെട്ടിക്കുറച്ച കേരള സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പകരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 12 മാസത്തെ കാലാവധി പിന്തുടരാനും നിര്‍ദേശിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധനക്കുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത് 12 മാസമാണ്. എന്നാല്‍ 2022-ല്‍ സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു അത് ആറ് മാസമായി വെട്ടക്കുകുറയ്‌ക്കുകയായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി കുറച്ചതെന്ന് ഇതുവരെ മന്ത്രി വ്യക്തമാക്കിയിട്ടില്ല. കാലാവധിയെ കുറിച്ച്‌ വിദഗ്ധസമിതി പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. എന്നാല്‍ അതും ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍.…

Read More

കാതൽ ഒടിടി യിലേക്ക്

മമ്മൂട്ടി നായകനായി എത്തിയ ചിത്രം കാതൽ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ, ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 2023 ഡിസംബറില്‍ തന്നെ കാതല്‍-ദ കോര്‍ ഓണ്‍ലൈനില്‍ എത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 23, ശനിയാഴ്ച അല്ലെങ്കില്‍ ഡിസംബര്‍ 24 ഞായറാഴ്ച ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ആണ് കാതലിന്റെ സ്ട്രീമിംഗ് എന്നാണ് വിവരം. ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്തുവന്നേക്കും.

Read More

കാതൽ ഒടിടി യിലേക്ക്

മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ, ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. 2023 ഡിസംബറില്‍ തന്നെ കാതല്‍-ദ കോര്‍ ഓണ്‍ലൈനില്‍ എത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 23, ശനിയാഴ്ച അല്ലെങ്കില്‍ ഡിസംബര്‍ 24 ഞായറാഴ്ച ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ആണ് കാതലിന്റെ സ്ട്രീമിംഗ് എന്നാണ് വിവരം. ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്തുവന്നേക്കും.

Read More

യുവാവിന്റെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളുരു: വിജയപുരയിൽ അജ്ഞാതൻ മരിച്ച നിലയിൽ. കെഎച്ച്ബി കോളനിയിൽ ആണ് മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. ഹോം ഗാർഡിന്റെ പോലുള്ള വസ്ത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ ആയതിനാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ജൽനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.

Read More

ഹെൽമെറ്റ്‌ വെക്കാതെ ബൈക്ക് ഓടിച്ചു; അഭിഭാഷകന് പോലീസ് മർദ്ദനം

ബംഗളൂരു: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചതിന്റെ പേരില്‍ അഭിഭാഷകന് പോലീസ് മര്‍ദനമേറ്റതായി പരാതി. ചിക്കമംഗളൂരുവിലെ അഭിഭാഷകനായ പ്രീതമിനാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ പ്രീതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാൻ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്‌ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഒരഭിഭാഷകന് പോലീസില്‍ നിന്ന് ഇത്ര ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ചിക്കമഗളൂരു പോലീസ് സ്റ്റേഷനിലെ എസ്.ഐ. മഹേഷ് പൂജാരി ഉള്‍പ്പെടെ…

Read More

ഇന്ത്യ-ഓസീസ് ടി20 മത്സരം: മദ്യലഹരിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പേർ അറസ്റ്റിൽ.

ബെംഗളൂരു: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പ്രതികളെ ജെപി നഗർ പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തു. ഇനായത്ത് ഉള്ളാ ഖാൻ, സയ്യിദ് മുബാറക് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെ ജെ.പി നഗറിലെ ആദ്യ സ്റ്റേജിലെ പബ്ബിൽ ഇരുന്ന പ്രതികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. പ്രതിയുടെ നടപടിയെ എതിർത്ത മറ്റ് ഉപഭോക്താക്കൾ വിവരം ജെപി നഗർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത ജെപി നഗർ പോലീസ് സ്‌റ്റേഷനാണ്…

Read More