Read Time:1 Minute, 11 Second
ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് പാതയിലൂടെ പോകുന്ന കേരള ആർ.ടി.സി ബസുകളുടെ ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്തുന്നു.
കെങ്കേരി ബി.എം.ടി.സി ബസ് ടെർമിനലിലും ബിഡദി കണമിണിക്കെ ടോൾ ബൂത്തിന് സമീപവുമാണ് പുതുതായി ബോർഡിങ് പോയിന്റ് വരുന്നത്.
നിലവിലെ കെങ്കേരി പോലീസ് സ്റ്റേഷൻ, ഐക്കൺ കോളേജ് ബോർഡിങ് പോയിന്റുകൾക്ക് പകരമാണിത്.
യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്താൻ കേരള ആർ.ടി.സി നടപടി ആരംഭിച്ചത്.
പുതിയ ബോർഡിങ് പോയിന്റുകൾക്ക് ഓപ്പറേഷൻസ് വിഭാഗം അംഗീകരിക്കുന്നതോടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളിൽ ഉൾപ്പെടെ മാറ്റം നടപ്പിലാക്കും.
അതേസമയം മണ്ഡ്യയിൽ ബോർഡിങ് പോയിന്റ് തുടരും