സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഹൈ സ്പീഡ് ഇന്റർനെറ്റ് അവതരിപ്പിച്ച് സർക്കാർ

0 0
Read Time:1 Minute, 26 Second

ചെന്നൈ : സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്‌ഷൻ ഈ മാസം അവസാനത്തോടെ നടപ്പാക്കും.

100 എം.ബി.പി.എസ്. (മെഗാബൈറ്റ്സ് പെർ സെക്കൻഡ്) വേഗമുള്ള ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്‌ഷനുകളാകും എല്ലാ സ്കൂളുകളിലും ലഭ്യമാക്കുക.

സംസ്ഥാനത്തെ 46 ലക്ഷം സ്കൂൾ വിദ്യാർഥികൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

സ്കൂളുകളിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിലവിൽ 6223 ഗവ. ഹൈസ്കൂൾ ആൻഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 5907 എണ്ണത്തിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സ്ഥാപിച്ചു.

6992 ഗവ. മിഡിൽ സ്കൂളുകളിൽ 3267 എണ്ണത്തിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനം നടപ്പാക്കി.

24,338 ഗവ. പ്രൈമറി സ്കൂളുകളിൽ 8771 സ്കൂളുകളിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സ്ഥാപിച്ചു. ഇപ്പോൾ ഇന്റർനെറ്റുണ്ടെങ്കിലും 5 എംബി.പി.എസ്. മുതൽ 6 എം.ബി.പി.എസ്. സ്പീഡ് മാത്രമേ ലഭിക്കുന്നുള്ളൂ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts