ബെംഗളൂരു : മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഭ്രൂണഹത്യ നടത്തുന്ന രീതി പോലീസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ മറ്റൊരു ആശുപത്രിയിലും പിറവിക്കുമുമ്പ് കുഞ്ഞുങ്ങളെ കൊല്ലുന്ന ക്രൂരമായ അതിക്രമം നടക്കുന്നതായി തെളിഞ്ഞു.
മൈസൂരുവിലെ ചാമുണ്ഡേശ്വരി ആശുപത്രിയിൽ ഭ്രൂണഹത്യയ്ക്ക് കേസ് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹെഡ് നഴ്സ് ഉഷാറാണി അറസ്റ്റിലായത്.
ബെംഗളൂവിലെ ബൈയപ്പ വില്ലേജ് പോലീസ് മണ്ഡ്യയിൽ ഭ്രൂണഹത്യയുടെ വൻ ശൃംഖല കണ്ടെത്തി പത്തിലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവിധ ജില്ലകളിലായി നടക്കുന്നത്തിന് പിന്നാലെയാണ് പുതിയ റാക്കറ്റുകൾ കൂടി വെളിച്ചത്താകുന്നത്.
മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഗർഭച്ഛിദ്രം നടക്കുന്നുവെന്ന പരാതിയിൽ നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഡോക്ടർ ചന്ദന ബല്ലാലിനെയും നഴ്സ് മഞ്ജുളയെയും അറസ്റ്റ് ചെയ്തത്.
ചാമുണ്ഡേശ്വരി ആശുപത്രിയും ഭ്രൂണഹത്യ നടത്തുന്നതായി കണ്ടെത്തുകയായിരുന്നു,
ചാമുണ്ഡേശ്വരി ആശുപത്രിയിലെ നഴ്സ് ഉഷാറാണി ഗർഭിണികളെ ഗർഭഛിദ്രം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചാമുണ്ഡേശ്വരി ആശുപത്രി ഉടമ ജഗദീഷിന് പോലീസ് നോട്ടീസ് നൽകി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചാമുണ്ഡേശ്വരി ആശുപത്രി രേഖകൾ പോലീസിന് നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.