ബെംഗളൂരുവിലെ റോഡിൽ ഡ്രൈവർമാർ തമ്മിൽ പൊരിഞ്ഞ വഴക്ക്; ഡ്രൈവർമാർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

0 0
Read Time:4 Minute, 11 Second

ബെംഗളൂരു: ചെറിയ കാരണത്തിന് വഴക്കുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഇപ്പോൾ വർധിച്ചുവരികയാണ്.

പ്രത്യേകിച്ച് ബെംഗളൂരുവിലെ ട്രാഫിക്കിൽ മനുഷ്യർ ചിലപ്പോൾ മൃഗങ്ങളേക്കാൾ മോശമായി പെരുമാറുന്നത് കാണാം.

പതിവ്‌പോലെതന്നെ തെരുവിൽ രണ്ട് ഡ്രൈവർമാർ ചില കാരണങ്ങളാൽ വഴക്കുണ്ടാക്കുനടക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

വഴക്കിനെ തുടർന്ന് ഒരാൾ ദേഷ്യപ്പെടുകയും കാർ മേൽ ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു.

കാറിന്റെ സ്പീഡ് അല്പം കൂടിയിരുന്നെങ്കിൽ ഒരു ജീവന് നഷ്ടമാകുന്ന തരത്തിലായിരുന്നു സംഭവം. ഈ ക്രൂരത കാട്ടിയ ഡ്രൈവറെ പോലീസ് തിരയുന്നതായാണ് റിപ്പോർട്ട്

ബെംഗളൂരുവിലെ ഹെബ്ബാല ഫ്ലൈ ഓവറിലാണ് സംഭവം. മേൽപ്പാലത്തിൽ വെച്ച് ഇന്നോവയുടെ ഡ്രൈവറും എത്തിയാസ് ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് എത്തിയാസ് ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങി ഇന്നോവ ഡ്രൈവറെ ചോദ്യം ചെയ്തു.

തർക്കത്തെ തുടർന്ന് ഇന്നോവ ഡ്രൈവർ അത് അവഗണിച്ച് കാർ എടുത്ത് മുന്നോട്ട് പോകാൻ ശ്രമിച്ചു.

അതേസമയം ഇന്നോവ കാറിന് മുന്പിലായിരുന്നു എത്തിയാസ് ഡ്രൈവർ നിന്നിരുന്നത്.

ഇത് ശ്രദ്ധയിൽപ്പെട്ട ഇന്നോവ ഡ്രൈവർ തന്റെ മുന്നിൽ ഒരാൾ നിൽക്കുന്നത് പോലും ഗൗനിക്കാതെ കാർ എടുക്കുകയായിരുന്നു.

എതിരെ നിന്ന ആളെ തള്ളി കാർ മുന്നോട്ട് നീങ്ങി. വാശിയിൽ എത്തിയാസ് ഡ്രൈവർ ഇന്നോവ കാറിന് മുന്നിൽ നിന്നും മാറാതെ നിൽക്കുകയൂം ഈ പോരാട്ടം വളരെ സമയം നീണ്ടുനിൽക്കുകയും ചെയ്തു.

കെഎ 05 എഎൽ 7999 നമ്പർ ഇന്നോവ കാറിന്റെ ഡ്രൈവറാണ് ഇത്തരത്തിൽ ക്രൂരമായി പെരുമാറിയത്.

ഈ സംഭവങ്ങളെല്ലാം മറ്റൊരു കാറിന്റെ ഡാഷ്‌ബോർഡിലെ ക്യാമറയിലാണ് പതിഞ്ഞത്.

എക്‌സിലൂടെയാണ് ഒരു വ്യക്തി ഈ ദൃശ്യങ്ങൾ പങ്കിട്ടത്. സംഘർഷത്തിൽ ഉൾപ്പെട്ട രണ്ട് കാറുകളും മഞ്ഞ ബോർഡ് പതിച്ചതായിരുന്നു ഇരു കാറുകളും യാത്രക്കാരും ഉണ്ടായിരുന്നു.

എന്നാൽ അത് വകവെക്കാതെ രണ്ട് ഡ്രൈവർമാരും വഴക്കുണ്ടാക്കുന്നത് തുടരുകയായിരുന്നു.

ഇപ്പോൾ രണ്ട് ഡ്രൈവർമാരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

വാഹനത്തിന്റെ നമ്പർ ലഭ്യമായതിനാൽ ഉടമയെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ലന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവിൽ ചെറിയ കാരണങ്ങൾക്ക് പോലും ഇത്തരത്തിൽ അതിരുവിട്ട സംഭവങ്ങൾ വലിയ തോതിൽ നടക്കുന്നുണ്ട്.

അടുത്തിടെ ഒരു ചെറിയ വഴക്കിന്റെ പേരിൽ ഒരാളെ കാറിന്റെ ബോണറ്റിൽ ഇരുത്തി ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു.

അതിനുമുൻപ് ബൈക്ക് തടയാൻ ശ്രമിച്ച ഒരാളെ ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts