Read Time:1 Minute, 17 Second
ബെംഗളൂരു: ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകൾ പനയപ്പെടുത്തി ബൈജൂസ് എജ്യുടെക് കമ്പനി മേധാവി ബൈജു രവീന്ദ്രൻ.
ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ചതായാണ് റിപ്പോർട്ട്. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ രണ്ടു വീടുകളും നിർമാണത്തിലിരിക്കുന്ന വില്ലയും ഈടു വച്ച് 1.2 കോടി ഡോളർ വായ്പയെടുത്തുവെന്ന് ബ്ലൂംബർഗ് ആണ് റിപ്പോർട്ട് ചെയ്തത്.
ബൈജൂസ്, തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 15000 ജീവനക്കാർക്ക് ശമ്പളം നൽകാനാണിത്.
കമ്പനിയുടെ യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോം 400 മില്യൻ ഡോളറിന് വിൽക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.
1.2 ബില്യൺ ഡോളർ വായ്പയുടെ പലിശ മുടങ്ങിയതുമായി ബന്ധപ്പെട്ട് കമ്പനി നിയമപോരാട്ടത്തിലാണ്.