ബെംഗളൂരു: കർണാടക ലോകായുക്തയുടെ നേതൃത്വത്തിൽ അഴിമതിക്കാരായ 13 സർക്കാർ ഉദ്യോഗസ്ഥരുടെ ഓഫീസ് വീടുകൾ എന്നിങ്ങനെ 63 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
റെയ്ഡിൽ കോടിക്കണക്കിന് രൂപ കണ്ടെടുത്തു. പണവും വൻതുക സ്വർണാഭരണങ്ങളും അതിനപ്പുറമുള്ള സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരുവിലെ മൂന്ന് സ്ഥലങ്ങളിലും ബിദറിലെ രണ്ട് സ്ഥലങ്ങളിലും കലബുറഗി, ബല്ലാരി, കൊപ്പൽ, ചിക്കബെല്ലാപുര, മൈസൂരു, കോലാർ, ധാർവാഡ് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലും 200-ലധികം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജക്കൂരിലെ അമൃത് ഹള്ളിയിലുള്ള ബെസ്കോം എക്സിക്യൂട്ടീവ് എൻജിനീയർ ചന്നകേശവയുടെ വീട്ടിൽ നിന്ന് 6 ലക്ഷം രൂപയും മൂന്ന് കിലോ സ്വർണവും 28 കിലോ വെള്ളിയും 25 ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങളും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന പുരാവസ്തുക്കളും ലോകായുക്ത അധികൃതർ പിടിച്ചെടുത്തു.
പിടിച്ചെടുത്ത എല്ലാ സ്വത്തുക്കളും 1.5 കോടി രൂപ വിലമതിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചെന്നകേശവയുടെ ഭാര്യാസഹോദരൻ തരുണിന്റെ വീട്ടിൽ നിന്ന് 92.95 ലക്ഷം രൂപയും 55 ഗ്രാം സ്വർണവും പിടികൂടി.
ബെസ്കോം എക്സിക്യുട്ടീവ് എഞ്ചിനീയർ സുധാകർ റെഡ്ഡിയുടെ വീടുകളിലും റെയ്ഡ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ 63 ഓഫീസ് വീടുകളിൽ ആണ് ലോകായുക്ത ഉദ്യോഗസ്ഥരുടെ സംഘം ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തിയത്.