ചെന്നൈ മഴ; ട്രെയിനുകൾ റദ്ദാക്കി,കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം 

തിരുവനന്തപുരം: ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്നു ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ട സാഹചര്യത്തില്‍ റെയില്‍വേ ഇന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ഏതാനും വണ്ടികള്‍ പൂര്‍ണമായി റദ്ദാക്കി. തിരുവനന്തപുരം മെയിലിനെക്കൂടാതെ ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്, കൊല്ലം – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മദുര- ചെന്നൈ എഗ്മോര്‍ തേജസ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – തിരുച്ചെന്തൂര്‍ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – കൊല്ലം എക്‌സ്പ്രസ് തുടങ്ങിയവയാണ് ബുധനാഴ്ച പൂര്‍ണമായും റദ്ദാക്കിയത്.…

Read More

മുഖ്യമന്ത്രിയുടെ മുസ്ലിംങ്ങളോടുള്ള പ്രണയം നല്ലതിനല്ല; ബിഎസ് യെദ്യൂരപ്പ

ബെംഗളൂരു: മുസ്ലീം സമുദായത്തിന് ഗ്രാന്റ് നൽകുന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നതും ഒരു സമുദായത്തെ പ്രണയിക്കുന്നതും തനിക്ക് മഹത്വം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് പണം നൽകുന്നതിൽ മുഖ്യമന്ത്രിയെന്ന നിലയിൽ സിദ്ധരാമയ്യയ്ക്ക് എതിർപ്പില്ലെന്ന് നഗരത്തിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്നാൽ , പണത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ പറ്റിക്കുന്നത് അങ്ങനെയല്ല. ഈ പ്രസ്താവന ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ അനുവദിച്ചു. മുഖ്യമന്ത്രിയിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയെ പാപ്പാ ഉൾപ്പെടെ എല്ലായിടത്തുനിന്നും ഇതിനകം അപലപിച്ചിട്ടുണ്ട്.…

Read More

ഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക!!! ഈ ആപ്പുകൾ ഉടൻ ഫോണിൽ നിന്നും ഒഴിവാക്കുക

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഗൂഗിളിന്റെ സ്വന്തം പേയ്‌മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് കൂടിയാണ് ഇന്ത്യ. വിപണി വിഹിതത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കമ്പനി. സംശയാസ്പദമായ ഇടപാടുകൾ തത്സമയം തിരിച്ചറിയാൻ ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസും തട്ടിപ്പ് തടയൽ സാങ്കേതികവിദ്യയും തങ്ങൾ ഉപയോഗിക്കുന്നതായി ഗൂഗിൾ പറഞ്ഞിരുന്നു. യൂസർമാരെ സുരക്ഷിതമായി നിലനിർത്താനുള്ള സാങ്കേതിക വിദ്യകൾ നിർമ്മിക്കുന്നതിനായി മറ്റ് കമ്പനികളുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചുവരികയാണ് കമ്പനി. എന്നാൽ, സുരക്ഷയ്ക്ക് വേണ്ടി ഗൂഗിൾ അതിന്റെ പങ്ക്…

Read More

വരൾച്ച ദുരിതാശ്വാസത്തിനായി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: വരൾച്ച ദുരിതാശ്വാസത്തിനായി കർണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കടുത്ത വരൾച്ചയുടെ ആഘാതത്തിൽ വലയുന്ന കർണാടകക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 18,171 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു. 123 വർഷത്തിനിടയിലെ ഏറ്റവും രൂഷമായ വരൾച്ചയാണ് കർണാടകയിൽ അനുഭവപ്പെടുന്നതെന്നും 35,162 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നതെന്നും ശൂന്യവേളയിൽ സഭയിൽ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. 40-90 ശതമാനം വരെ വിളകൾ നശിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന്…

Read More

ബിഗ് സ്ക്രീൻ”  ചലച്ചിത്രാഭിനയ പരിശീലനക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ബിഗ് സ്ക്രീനിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ആദ്യമായി മലയാളത്തിലെ ചലച്ചിത്ര പ്രമുഖർ നേതൃത്വം നൽകുന്ന രണ്ടുദിവസത്തെ ചലച്ചിത്രാഭിനയ പരിശീലനക്ലാസ് ഡിസംബർ 2,3 തീയതികളിൽ ഗൊട്ടിക്കരെ കലേന അഗ്രഹാരയിൽ സംഘടിപ്പിച്ചു. മലയാളത്തിലെ മുതിർന്ന സംവിധായകൻ സിബി മലയിൽ ക്ലാസിന് നേതൃത്വംനൽകി. പ്രശസ്ത ഛായഗ്രാഹകൻ വേണുഗോപാൽ, തീയറ്റർ പ്രവർത്തകരും സംവിധായകരുമായ കെ.കെ. പുരുഷോത്തമൻ, മിനി ഐ.ജി പ്രദീപ് ഗോപാൽ എന്നിവർ ക്ലാസുകൾ എടുത്തു. 6 മുതൽ 14 വരെയും 15 മുതൽ പ്രായമുള്ളവർക്കും പ്രത്യേക ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ക്ലാസുകൾ ഗുണകരവും പുതിയൊരു അനുഭവമായിരുന്നു എന്ന്…

Read More

നഴ്സിംഗ് കോളേജുകളിൽ പ്രവേശന വാഗ്ദാനം: വിദ്യാർഥികളിൽ നിന്നും 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ കോളേജുകളിലെ നഴ്‌സിംഗ് കോഴ്‌സുകൾക്ക് പ്രവേശനം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചേലമ്പ്ര കരുമടത്തു വീട്ടിൽ സലാഹുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം തിരുവല്ലം വില്ലേജിൽ ബീന (44) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ബീനയും സലാഹുദ്ദീനും. ഒന്നാം പ്രതി ഒളിവിലാണ്. റാക്കറ്റിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. തിരുവനന്തപുരത്ത് ജീവജ്യോതി എന്ന വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിവരികയായിരുന്നു ബീന. ഇതിനുമുമ്പ് തിരുവനന്തപുരത്തെ ഹീര കോളേജ് ഓഫ്…

Read More

ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല വീഡിയോ; വാദം നിർത്തി കോടതി 

ബെംഗളൂരു: ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താത്കാലികമായി നിര്‍ത്തി. രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ കോടതി നടപടികള്‍ നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. 2020ല്‍ കോവിഡ് കാലത്താണ് വീഡിയോ കോണ്‍ഫ്രന്‍സ് മുഖനേ കേസുകള്‍ കേള്‍ക്കാനാരംഭിച്ചത് തിങ്കളാഴ്ച വൈകിട്ട് സൂം ഓണ്‍ലൈന്‍ മുഖേനെയുള്ള കോടതി നടപടിക്കിടെയാണ്‌ അശ്ലീല ഉള്ളടക്കമുള്ള വീഡിയോകള്‍ സ്ട്രീം ചെയ്തത്. അജ്ഞാത ഹാക്കര്‍മാരാണ് ഇതിന് പിറകില്‍ ഉള്ളതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെയും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനെയുള്ള കോടതി നടപടികള്‍ തുടര്‍ന്നെങ്കിലും സിറ്റി പൊലീസില്‍…

Read More

ഭർത്താവിനെ കേസിൽ കുടുക്കാൻ വ്യാജ ബോംബുഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റിൽ 

ബെംഗളൂരു : ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് വ്യാജ ബോംബുഭീഷണി സന്ദേശമയച്ച ഭാര്യ അറസ്റ്റിൽ. അനേകൽ ടൗണിൽ താമസിക്കുന്ന വിദ്യാറാണിയാണ് (32) അറസ്റ്റിലായത്. ഭർത്താവിനെ കേസിൽപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഓൺലൈനിൽ പരിചയപ്പെട്ട ആൺസുഹൃത്തുക്കളോട് വിദ്യാറാണി പതിവായി ചാറ്റുചെയ്യുന്നത് ശ്രദ്ധയിൽപെട്ട ഭർത്താവ് കിരൺ മല്ലപ്പ ഇവരുടെ ഫോൺ തകർത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഭർത്താവിനെ കേസിൽക്കുടുക്കാൻ ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു. ഇവരുടെ ഓൺലൈൻ സുഹൃത്താണ് വ്യാജസന്ദേശം തയ്യാറാക്കി നൽകിയത്. തുടർന്ന് സന്ദേശം ഭർത്താവിന്റെ ഫോണിലെ വാട്‌സാപ്പ് വഴി പോലീസിന് കൈമാറുകയായിരുന്നു. സന്ദേശത്തിന്റെ ഉറവിടംതേടി വീട്ടിലെത്തിയ…

Read More

കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ഒരു മാസം 8 യാത്ര ചെയ്യുന്നവർക്ക് അടുത്ത 2 യാത്രകൾ സൗജന്യം; പുതിയ പദ്ധതിയുമായി കെഎസ്ആർടിസി 

ബെംഗളൂരു: കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ ടിക്കറ്റ് നൽകുന്ന പദ്ധതിയിൽ യാത്രക്കാർക്ക് സൗജന്യങ്ങളുമൊരുക്കാൻ പദ്ധതി. രാജ്യത്തെ പ്രമുഖ ആർടിസികളിൽ ഉപയോഗിക്കുന്ന ചലോ ആപ് വഴി പുതിയ ട്രാവൽ കാർഡുകൾ അവതരിപ്പിക്കും. ഇതുപയോഗിച്ച് പതിവായി യാത്ര ചെയ്യുന്നവർക്ക് സൗജന്യയാത്രകൾ അനുവദിക്കും. മാസം ഒരേ റൂട്ടിൽ 20 യാത്ര ചെയ്യുന്നവർക്ക് 2 ദിവസം സൗജന്യയാത്ര, ബെംഗളൂരുവിലേക്ക് ഒരു മാസം 8 യാത്ര ചെയ്യുന്നവർക്ക് അടുത്ത 2 യാത്രകൾ സൗജന്യം, പതിവായി ഒരേ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഓഫറുകൾ എന്നിവയാണ് ആലോചിക്കുന്നത്. അടുത്തമാസം തിരുവനന്തപുരം ജില്ലയിൽ തുടക്കമിടാനും ഫെബ്രുവരി മുതൽ…

Read More

നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ; നൂറ് വ്യാജ വെബ്സൈറ്റുകൾക്ക് പൂട്ട് വീണു 

ന്യൂഡല്‍ഹി: നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയ വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. നൂറ് വ്യാജ വെബ്സൈറ്റുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഇവ ചൈനീസ് നിയന്ത്രിത വെബ്സൈറ്റുകൾ ആണെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ നിയമ വിരുദ്ധമായി ഈ വെബ്സൈറ്റുകൾ സമാഹരിക്കുന്നതായി കണ്ടെത്തി. നിരവധി ബാങ്ക് അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകൾ ബന്ധപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരം വെബ്സൈറ്റുകൾ കണ്ടെത്താൻ കേന്ദ്ര ഐടി മന്ത്രാലയം ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വെബ്സൈറ്റുകൾക്കും വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയേക്കും.

Read More