ബെംഗളൂരു – പമ്പ യാത്ര; വേണ്ടത്ര യാത്രക്കാരില്ലെന്ന വാദവുമായി കേരള ആർടിസി; തിരക്കിനെത്തുടർന്ന് ഒരു സർവീസ് കൂടി ആരംഭിച്ച് കർണാടക ആർടിസി

0 0
Read Time:1 Minute, 21 Second

ബെംഗളൂരു : തിരക്കിനെത്തുടർന്ന് ബെംഗളുരുവിൽ നിന്നും പമ്പയിലേക്ക് ഒരു സർവീസ് കൂടി കർണാടക ആർടിസി ആരംഭിച്ചിട്ടും വേണ്ടത്ര യാത്രക്കാരില്ലെന്ന വിചിത്ര നിലപാടുമായി കേരള ആർടിസി .

നിലവിൽ കേരള ആർടിസിക്കുള്ളത് എരുമേലി വഴിയുള്ള കൊട്ടാരക്കര സർവീസ് മാത്രം . മൈസൂരു വഴിയുള്ള കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് ബസിലും ഒരാഴ്ചയായി തീർത്ഥാടകരുടെ തിരക്കുണ്ട് .

കോവിഡിന് മുൻപ് കേരള ആർടിസി ബെംഗളൂരു-പമ്പ ഡീലക്സ് സർവീസ് നടത്തിയിരുന്നു .

പമ്പ സർവീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ ആവശ്യപെട്ടിരുന്നുവെങ്കിലും ലാഭകരമല്ലെന്നാണ് കേരള ആർടിസി അധികൃതരുടെ വിശദീകരണം .

ഡിസംബർ ഒന്ന് മുതലാണ് കർണാടക ആർടിസി ബെംഗളൂരു -പമ്പ ഐരാവത് എസി ബസ് ആരംഭിച്ചത് .

ആദ്യ ആഴ്ചയിൽത്തന്നെ മികച്ച പ്രീതികരണം ലഭിച്ചതിലാനാണ് ഒരു അധിക എസി ബസ് സർവീസ് കൂടി വാരാന്ത്യങ്ങളിൽ തുടങ്ങിയത് .

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts