Read Time:53 Second
ബെംഗളൂരു : തലസ്ഥാനത്ത് അക്രമികൾ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. അരുൺ (24) ആണ് കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ.
രാത്രി 9.30ഓടെയാണ് സംഭവം. ബടരായൺപൂർ പോലീസ് സ്റ്റേഷന് പരിധിയിലെ ടിംബർ ലേഔട്ടിലാണ് സംഭവം.
അരുൺ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന അരുണിന്റെ വിവാഹം അടുത്ത മാസമാണ് നിശ്ചയിച്ചിരുന്നത്.
കുറ്റകൃത്യം ചെയ്ത സംഘത്തിൽ പത്തിലധികം അക്രമികൾ ഉണ്ടായതായാണ് സംശയിക്കുന്നത്.
ബടരായൺപൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.