ബെംഗളൂരു: പ്രണയം നിരസിച്ചതിന് യുവതിയുടെ വീടിന് മുന്നിൽ യുവാവ് ആത്മഹത്യ ചെയ്തു.
കെങ്കേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടിഗെപ്പള്ളിയിൽ ആണ് സംഭവം.
സനേക്കൽ താലൂക്കിലെ ജിഗാനിയിലെ കല്ലുബാലു ഗ്രാമത്തിലെ രാകേഷ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
ബിരുദത്തിന് പഠിക്കുകയായിരുന്ന രാകേഷ് കഴിഞ്ഞ അഞ്ചാറു വർഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.
അടുത്തിടെ, താൻ ഇഷ്ടപ്പെട്ട യുവതി മറ്റൊരു ആൺകുട്ടിക്കൊപ്പം നടക്കുന്നത് കണ്ടതിൽ അദ്ദേഹം ദേഷ്യം പ്രകടിപ്പിച്ചു
ഇതേ വിഷയത്തിൽ വിളിച്ച് അതൃപ്തി അറിയിച്ചു. ഇതൊന്നും യുവതി ചെവിക്കൊണ്ടില്ല. ഇതേതുടർന്ന് ബുധനാഴ്ച യുവതിയുടെ വീട്ടിലെത്തിയ യുവാവ് തന്നെ പ്രണയിച്ചില്ലെങ്കിൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്നാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് കണ്ട നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ചികിത്സ ഫലിക്കാതെ വ്യാഴാഴ്ച രാവിലെ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.