ബെംഗളൂരു: ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിക്ക് കീഴിൽ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ സ്റ്റേഷനുകൾ മുഖം മിനുക്കാൻ തയ്യാറാറാകുന്നു.
ബംഗാർപേട്ട്, കെങ്കേരി, കൃഷ്ണരാജപുരം, മണ്ഡ്യ, ചന്നപട്ടണ, ഹൊസൂർ, ഹിന്ദുപൂർ, കുപ്പം, മാലൂർ, രാമനഗരം, തുംകുരു, വൈറ്റ്ഫീൽഡ് എന്നീ 15 സ്റ്റേഷനുകൾ നവീകരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പിപ്പ്
ക്യാതസാന്ദ്ര, നിദ്വന്ദ, പെനുകൊണ്ട, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലെ ഗുഡ്‌സ് ഷെഡുകൾ ഫെൻസിങ് പോലുള്ള സൗകര്യങ്ങളോടെ നവീകരിക്കാൻ ഉദ്ദേശിക്കുന്നുതായി തിങ്കളാഴ്ച ബെംഗളൂരു ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിആർയുസിസി) മൂന്നാം യോഗത്തിൽ പങ്കെടുത്ത ഡിആർഎം പറഞ്ഞു. കൂടാതെ പാർപ്പിടം, ചെറുഭക്ഷണശാലകൾ, , തൊഴിലാളികൾക്കുള്ള കാന്റീനും വിശ്രമമുറിയും സുരക്ഷിതമായ ചുറ്റുമതിൽ, വാഹനങ്ങൾ നിർത്താനുള്ള വിശാലമായ സൗകര്യം തുടങ്ങിയവ സ്റ്റേഷനുകളില്‍ ഒരുക്കും
നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ രണ്ടുമാസത്തിനുള്ളിൽ തുടങ്ങാൻ കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഘട്ടംഘട്ടമായി ഡിവിഷനുകീഴിലെ മറ്റ് ചെറു റെയിൽവേസ്റ്റേഷനുകളും പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കും.
നവംബറിൽ ഒരു മാസത്തെ ഏറ്റവും ഉയർന്ന ചരക്ക് വരുമാനം 24.22 കോടി രൂപയാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ 173.17 കോടി രൂപയുടെ മൊത്തം ചരക്ക് വരുമാനം ഡിവിഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനുകളാണെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇവിടങ്ങളില്ലെന്ന് നേരത്തേ പരാതികൾ ഉയർന്നിരുന്നു.
ആവശ്യത്തിന് ചന്നപട്ടണ, രാമനഗര, ഹൊസൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ആവശ്യത്തിന് ശൗചാലയങ്ങളുമില്ല. ബെംഗളൂരുവിലേക്കുൾപ്പെടെ വരാൻ ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് ഈ സ്റ്റേഷനുകളിലെത്തുന്നത്.