Read Time:1 Minute, 17 Second
ബെംഗളൂരു: മംഗളൂരുവിൽ ബോട്ട് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.
കൊല്ലം സ്വദേശിയായ ബിനു (40) എന്നയാളാണ് മരിച്ചത്. ബിനോയ് എന്ന ജോണ്‍സണ്‍ (52) ആണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്.
തണ്ണീര്‍ഭാവി ബീചിന് സമീപം ബോട് അറ്റകുറ്റപ്പണി – നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
‘ബിനുവും ജോണ്‍സണും ജോലിസ്ഥലത്ത് പ്രത്യേക സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്.
ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി.
രാത്രി മദ്യലഹരിയിലായിരുന്ന ജോണ്‍സണ്‍, മുറിയില്‍ ഉറങ്ങിക്കിടന്ന ബിനോയിയെ കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ബിനോയ് മരണത്തിന് കീഴടങ്ങിയതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ പനമ്പൂർ പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.