Read Time:1 Minute, 13 Second
ബെംഗളൂരു: ലോറിയും ചരക്കുവണ്ടിയും തമ്മിലുണ്ടായ അപകടത്തിൽ ഗ്രാമപഞ്ചായത്തംഗവും ചരക്കുവണ്ടി ഡ്രൈവറും മരിച്ചു.
ചിത്രദുർഗ ജില്ലയിലെ മൊളകൻമുരു താലൂക്ക് ബെല്ലാദരഹട്ടിയിലെ ഗ്രാമപഞ്ചായത്തംഗം മുനിസ്വാമി (52), ചരക്കുവണ്ടി ഡ്രൈവർ രാകേഷ് (35) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഊരുകെറിന് സമീപം ദേശീയപാത 48 ലാണ് അപകടമുണ്ടായത്.
മുനിസ്വാമി തന്റെ ഫാമിൽ വിളയിച്ച ഉള്ളി ബെംഗളൂരു മാർക്കറ്റിlekk കൊണ്ടു പോകുമായിരുന്നു.
ഈ സാഹചര്യത്തിൽ റോഡിലൂടെ മുന്നോട്ട് പോവുകയായിരുന്ന ലോറിയിൽ ചരക്കുവണ്ടി ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ തീവ്രതയിൽ ചരക്കുവണ്ടിയുടെ മുൻഭാഗം തകർന്നു. തുംകൂർ റൂറൽ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.