ചെന്നൈ: കോയമ്പത്തൂർ ശരവണംപട്ടിക്ക് സമീപം എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ നാലംഗ സംഘം സ്വവർഗ്ഗാനുരാഗത്തിന് കൊണ്ടുപോയി നഗ്നനാക്കി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്നു.
ശരവണംപട്ടി പ്രദേശത്തെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ അവസാന വർഷ പഠിക്കുന്ന തിരുവണ്ണാമലൈ ജില്ലയിൽ നിന്നുള്ള 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് അക്രമിക്കപെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
സ്വവർഗ്ഗാനുരാഗികളുടെ ഡേറ്റിംഗ് ആപ്പിൽ വിദ്യാർത്ഥി ഇടയ്ക്കിടെ വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഈ ആപ്പ് വഴി പരിചയപ്പെട്ട യുവാവാണ് ഇയാളെ സ്വവർഗരതിക്ക് വിളിച്ചത്.
ഇതേതുടർന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് ശരവണംപട്ടി പൂന്തോട്ടം നഗർ ഭാഗത്തെ ജനവാസമില്ലാത്ത വനമേഖലയിലേക്ക് വിദ്യാർഥി പോകുകയും ചെയ്തു.
അവിടെ വിദ്യാർത്ഥിയെ കാത്തു നിന്ന ഒരു ചെറുപ്പക്കാരൻ വിദ്യാർത്ഥിയുമായി സംസാരിച്ചു. എന്നാൽ പെട്ടെന്ന് 3 പേർ കൂടി കടന്നു വരികയും നാലംഗ സംഘം വിദ്യാർത്ഥിയെ മർദിക്കുകയും നഗ്നനാക്കി പീഡിപ്പിക്കുകയുമായിരുന്നു.
പിന്നീട് സംഘം വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 11,000 രൂപ അവരുടെ അക്കൗണ്ടിലേക്ക് മാറ്റാൻ നിർബന്ധിക്കുകയും ചെയ്തു.
ഇതിനുശേഷം വിദ്യാർഥിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് സംഘം ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞു. വിദ്യാർഥി ശരവണംപട്ടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.