Read Time:1 Minute, 4 Second
ചെന്നൈ: കഴിഞ്ഞയാഴ്ച വീശിയടിച്ച മൈചോങ് ചുഴലിക്കാറ്റിൽ നിരവധി വാഹനങ്ങൾക്ക്കാണ് സാരമായ കേടുപാടുകൾ സംഭവിച്ചത് . ഇതിന്റെ പശ്ചാത്തലത്തിൽ, ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ചെന്നൈയിൽ 250-ലധികം പണരഹിത ഗാരേജുകൾ തുടങ്ങി.
ഈ ഗാരേജുകളിൽ സ്വകാര്യ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക വിഭാഗങ്ങൾ സജ്ജമാണ്. പെട്ടെന്നുള്ള സഹായത്തിനായി സ്വകാര്യ ഗാരേജുകളിലെ ജീവനക്കാരെയും അറ്റകുറ്റപ്പണികൾക്കായി ഇവിടെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ OEM-കളുമായുള്ള ഏകോപനവും ഉറപ്പുവരുത്തിയിട്ടുണ്ട്.