Read Time:1 Minute, 7 Second
ചെന്നൈ : കനാലിലേക്ക് ജെസിബി മറിഞ്ഞ് ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബെംഗളൂരു മണ്ഡ്യയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കൊടിഷെട്ടിപുര ഗ്രാമത്തിനടുത്തുള്ള ജക്കനഹള്ളി റോഡിലാണ് അപകടമുണ്ടായത്.
തമിഴ്നാട് സ്വദേശി ശബരി(32)യാണ് മരിച്ചത്.
പികെകെആർടാർ പ്ലാന്റിൽ ജോലി ചെയ്തുവരികയായിരുന്നു ശബരി.
ജെസിബിയിൽ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച കനാൽ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ജെസിബി കനാലിലേക്ക് വീഴുകയായിരുന്നു. ജെസിബിയ്ക്ക് ഇടയിൽ കുടുങ്ങി ശബരി സംഭവസ്ഥലത്തുതന്നെ മരിച്ചു.
ശ്രീരംഗപട്ടണം റൂറൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.