0
0
Read Time:1 Minute, 24 Second
ബെംഗളൂരു: അഞ്ച് മക്കളുടെ അമ്മയായ യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു.
ഹോസ്ദുർഗിൽ താമസിക്കുന്ന കാസർകോട് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്.
ശനിയാഴ്ചയാണ് യുവതി കാറിനുള്ളിൽ പീഡനത്തിനിരയായത്.
കാഞ്ഞങ്ങാടു നിന്ന് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി തെങ്ങിൻതോപ്പിൽ നിർത്തിയിട്ട ശേഷം കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തിൽ യുവതി പോലീസിൽ നൽകിയ പരാതിപ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുർഗ് പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു.
പ്രതിയും യുവതിയും മുൻ പരിചയമുണ്ട്.
യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു.
ഈ പരിചയത്തിലാണ് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.