ചെന്നൈ: രാജ്യത്തുടനീളമുള്ള 1,215 റെയിൽവേ സ്റ്റേഷനുകളിൽ ഇതുവരെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്.
സൗരോർജ്ജത്തിൽ നിന്ന് കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കുന്നതിലാണ് ദക്ഷിണ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചെന്നൈ, മധുരൈ, ട്രിച്ചി, സേലം എന്നിവയുൾപ്പെടെ 6 സെക്ഷനുകളിൽ ദക്ഷിണ റെയിൽവേ 6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
ഇതിലൂടെയാണ് ചെന്നൈ സെൻട്രൽ ഉൾപ്പെടെയുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.
രാജ്യത്തുടനീളമുള്ള 1,215 റെയിൽവേ സ്റ്റേഷനുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്.
2014ലെ കണക്കനുസരിച്ച് 150 റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. ഇപ്പോൾ, ഈ എണ്ണം പല മടങ്ങ് വർദ്ധിച്ചതായും ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.
ദക്ഷിണ റെയിൽവേ കഴിഞ്ഞ വർഷം മൊത്തം 5.07 മെഗാവാട്ട് സൗരോർജ നിലയങ്ങൾ സ്ഥാപിച്ചു.
ഇതിലൂടെ കഴിഞ്ഞ വർഷം 5.47 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. ഇതിലൂടെ ഏകദേശം 2.3 കോടി രൂപ ലാഭിച്ചു.
നിലവിൽ സൗരോർജ ഉൽപ്പാദനം വർധിച്ചുവരികയാണ് എന്നും അതിനാൽതന്നെ റെയിൽവേ സ്റ്റേഷനുകൾ, ഓഫീസുകൾ, വർക്ക്ഷോപ്പുകൾ, ഫാക്ടറികൾ എന്നിവയുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുവെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി