ചെന്നൈ: തമിഴ്നാട്ടില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവിന്റെ പരാക്രമം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ യുവാവ് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ 35കാരനായ ഭൂബാലനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള കുടുംബപ്രശ്നമാണ് യുവാവിന്റെ പരാക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൊളത്തൂരിലാണ് സംഭവം.ഷോറൂം ഉടമ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ ഷോറൂമില്‍ എത്തിയപ്പോള്‍ കാറുകള്‍ ആരോ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി കാണിച്ചാണ് ഷോറൂം ഉടമ പരാതി നല്‍കിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണം പ്രതിയിലേക്ക്…
Read MoreDay: 19 December 2023
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന നിർബന്ധമാക്കി
ബെംഗളൂരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ദക്ഷിണ കന്നട,കുടക് ജില്ലകളിലെ കേരള അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി. കോവിഡിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിരുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്. അതിനിടെ കർണാടക രാമനഗരം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബൈരമംഗള ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്ന് രാമനഗരം ജില്ല ആരോഗ്യ ഓഫീസർ നിരഞ്ജൻ അറിയിച്ചു.
Read Moreമദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും ആക്രമിച്ചു
ബെംഗളൂരു: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും മാരകമായി ആക്രമിച്ചു. ഭാര്യയുടെ മുഖം കടിച്ച് മാംസം പുറത്തെടുത്ത് വിരൂപയാക്കി. ബെൽത്തങ്ങാടിക്കടുത്ത് ശിശില എന്ന ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഹാവേരി സ്വദേശിയായ സുരേഷ് ഗൗഡ (55) ആണ് ആക്രമിച്ചത്. കോട്ടവാതിൽക്കൽ ഭാര്യയുടെ പിതാവ് നൽകിയ സ്ഥലത്ത് താമസിച്ചു വരികയായിരുന്ന സുരേഷ് ഗൗഡ. കഴിഞ്ഞ ദിവസം രാത്രി യുവാവ് മദ്യപിച്ച് എത്തി ഭാര്യയെ മർദിക്കുകയായിരുന്നു. മുഖം കടിച്ചതിനു പുറമെ മാംസവും മുറിച്ചെടുത്തു. ആക്രമണത്തിൽ ഭാര്യയുടെ ഇടത് കണ്ണ് പൂർണമായും തകർന്നു. മകളുടെ തലയിലും കണ്ണിലും ഇടിക്കുകയും ഇരുവരെയും മാരകമായി…
Read Moreകൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു
കാസർക്കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.
Read Moreബെംഗളൂരുവിൽ നിന്ന് ഹുബ്ലിയിലേക്ക് വന്ന് ഓട്ടോ സവാരി പിടിച്ച് ദമ്പതികൾ; ഒടുവിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ തന്നെ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഹൂബ്ലിയിലെത്തിയ ദമ്പതികൾ പഴയ മൂരാർജി നഗറിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശികളായ ലോകേഷ്, ഭാര്യ ശാന്തി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഹൂബ്ലിയിലെത്തിയ ദമ്പതികൾ നഗരത്തിൽ നിന്നും ഓട്ടോ വാടകയ്ക്കെടുത്തു. പിന്നീട് അക്ഷയ ഓട്ടോയിൽ പാർക്കിലും മറ്റും കറങ്ങി ഓട്ടോ ഡ്രൈവറുമായി പരിചയത്തിലായി. ദമ്പതികൾ ഓട്ടോ ഡ്രൈവറോട് ഉച്ചഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവരുമായി പരിചയക്കാരായതിനാൽ ഓട്ടോ ഡ്രൈവർ ഇവരെ മൂരാജി നഗറിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നിട്ട് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ രണ്ടുപേരോടും പറഞ്ഞിട്ട് അയാൾ…
Read Moreഇനി നോക്കണ്ട ഞാൻ ഫുൾ ആയി!!!! അവധി യാത്ര കേരള ആർടിസി സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു
ബെംഗളൂരു: കേരള ആർടിസി 22 ന് മാത്രം അനുവദിച്ച 30 സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു. കൂടുതൽ ബസുകൾ അനുവദിക്കുന്നതിന് തടസമാകുന്നത് ബസ് ക്ഷാമം. സംസ്ഥാനന്തര പെർമിറ്റുള്ള ഡീലക്സ്, എക്സ്പ്രസ്സ് ബസുകൾ ശബരിമല സർവീസുകൾക്ക് മാറ്റിയതോടെയാണ് വിവിധ ഡിപോകളിൽ ബസ് ക്ഷാമം രൂക്ഷമായത്. സംസ്ഥാനന്തര പെർമിറ്റുള്ള കെഎസ്ആർടിസി സ്വിഫ്റ്റിന് ഇല്ലാത്തതും തിരിച്ചടിയായി. ബംഗളുരുവിൽനിന്നും 20 മുതൽ 24 വരെയും തിരിച്ചു നാട്ടിൽനിന്ന് 26 മുതൽ ജനുവരി 3 വരെയുമാണ് സ്പെഷ്യൽ ബസുകൾ ഓടിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ…
Read Moreമുഖംമൂടി ധരിച്ചെത്തി യുവതിയെ വെട്ടിക്കൊന്ന 5 പേർ പിടിയിൽ
ചെന്നൈ: യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐസിഎഫ് കോളനിയിലെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളുടെ ഭാര്യയാണ് കൊല്ലപ്പെട്ട നന്ദിനി (26). ബന്ധുവിന്റെ ശവസംസ്കാരം നടത്താനെത്തിയ യുവതിയെ ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. മരിച്ച എസ് നന്ദിനിയുടെ ഭർത്താവ് സതീഷ് കുമാർ 2020ൽ റൗഡിയായ ‘ബോണ്ട’ ബാലാജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പരിചയക്കാരനോട് സംസാരിച്ചുകൊണ്ട് ബൈക്കിൽ പോവുകയായിരുന്ന നന്ദിനിയെ ഏതാനും പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ബാലാജിയുടെ സഹോദരങ്ങളായ…
Read Moreലോക്സഭയില്‍ പ്രതിഷേധം; കെ സുധാകരനും ശശി തരൂരും ഉൾപ്പെടെ 49 പേർ കൂടെ പുറത്ത്
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിഷേധിച്ചതിന് ഇന്നും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തു. പ്രതിപക്ഷത്തെ 49 എംപിമാരെയാണ് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ഉള്‍പ്പെടുന്നു. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുള്‍ സമദ് സമദാനി തുടങ്ങിയവരാണ് ഇന്ന് സസ്പെന്‍ഷനിലായ എംപിമാര്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവരും സസ്പെന്‍ഷനില്‍ ആയവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ പാര്‍ലമെന്റില്‍ നിന്നും ഈ സമ്മേളന കാലയളവില്‍…
Read Moreമൂന്ന് വർഷത്തിന് ശേഷം ചെന്നൈ സിറ്റിയിൽ 352 ലോ ഫ്ലോർ ബസുകൾ എത്തുന്നു
ചെന്നൈ : ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈയിൽ പുതിയ ലോ ഫ്ലോർ ബസുകളുടെ ആദ്യ ബാച്ച് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ 552 വാഹനങ്ങൾ വാങ്ങാൻ സംഭരണ ഓർഡറുകൾ നൽകിയിട്ടുണ്ടെന്നും അതിൽ 352 എണ്ണം ചെന്നൈയിലെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനായി (എംടിസി) നീക്കിവെക്കുമെന്നും ഗതാഗത മന്ത്രി എസ് എസ് ശിവശങ്കർ അറിയിച്ചു. ജർമ്മൻ ബാങ്കിന്റെ (കെഎഫ്ഡബ്ല്യു) സാമ്പത്തിക സഹായം ഉപയോഗിച്ച് വാങ്ങുന്ന ശേഷിക്കുന്ന 200 ബസുകൾ മധുരയിലും കോയമ്പത്തൂരിലും സർവീസ് നടത്തും. 500.9 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ ലോ ഫ്ലോർ ബസുകൾ…
Read Moreസ്ത്രീയെ നഗ്നയാക്കി മർദ്ദിച്ച സംഭവത്തിന് പിന്നാലെ വീണ്ടും സമാന അതിക്രമം
ബെംഗളൂരു: മകൻ ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരിൽ ബെലഗാവിയിൽ അമ്മയ്ക്ക് നേരെ ഉണ്ടായ മനുഷ്യത്വരഹിതമായ ആക്രമണത്തിന് സമാനമായി സംസ്ഥാനത്ത് വീണ്ടും അതിക്രമം. പ്രണയത്തിലായിരുന്ന യുവതിയുമായി മകൻ ഒളിച്ചോടിയതിൽ പ്രകോപിതരായ യുവതിയുടെ വീട്ടുകാർ യുവാവിന്റെ വീട് ആക്രമിക്കുകയും മാതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തു. ചിക്കബെല്ലാപുർ ജില്ലയിലെ ഗുഡിബണ്ടെ താലൂക്കിലെ ദബർതി ഗ്രാമത്തിലാണ് സംഭവം നടന്നത്. മകൻ ഒരു യുവതിയെ പ്രണയിച്ച് വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹിതനായതിനെ തുടർന്ന് പ്രകോപിതരായാണ് യുവതിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തി മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ചത്. യുവാവും യുവതിയും ഡിസംബർ…
Read More