Read Time:1 Minute, 4 Second
ഉത്തർപ്രദേശ്; ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു സ്‌കൂളിലെ അഞ്ച് വിദ്യാർഥികൾ തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിതരാക്കിയതായി പരാതി.
വിദ്യാർഥികൾ രാവിലെ കുളിച്ചില്ലെന്നറിഞ്ഞ പ്രിൻസിപ്പൽ കുട്ടികളെ തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിക്കുകയായിരുന്നെന്നാണ് ആരോപണം.
ഫരീദ്പൂർ ഏരിയയിലെ ഛത്രപതി ശിവാജി ഇന്റർ കോളേജിൽ നടന്ന സംഭവത്തിനിടെ പകർത്തിയ വീഡിയോ ഇപ്പോൾ സമൂഹമാദ്യംനങ്ങളിൽ പ്രചരിച്ചതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്.
ശിക്ഷയ്ക്ക് ഇരയായവർ പമ്പിംഗ് സെറ്റിൽ മുങ്ങിക്കുളിക്കുന്നത് വിഡിയോയിൽ കാണാമായിരുന്നു.
പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.