മലയാളികളെ ആകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ടാണ് നടി സുബി സുരേഷിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ വർഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അവര്‍ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവില്‍ ആയിരുന്നു. അതേസമയം, സുബിയെ മറ്റു വേറെ വലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സുബി ഇരുപത്തി ഒന്നാം…
Read MoreDay: 20 December 2023
ഹാവേരിയിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: അഞ്ച് പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു : സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അഞ്ച് പ്രതികളെ ഹാവേരി ജില്ലയിലെ റാട്ടിഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. രാജു പവാർ, ശോഭിത പുണ്ഡലികരാവു, ബംഗളുരുവിലെ മഞ്ജുനാഥ, ജെയിംസ്, ദുനിയേൽ, കെആർ പുരയിലെ പ്രസന്ന എന്നിവരാണ് അറസ്റ്റിലായത്. ഗർവിത രാജ്പുരോഹിത് എന്ന 21 കാരിയായ സ്വർണവ്യാപാരിയെ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. രട്ടിഹള്ളിയിലെ തരൽബാലു നഗർ ഒന്നാം ക്രോസിന് സമീപമാണ് സംഭവം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ ഉൾപ്പെടെ സംഘത്തിൽനിന്നും ഒരു ലക്ഷത്തി 75,000 രൂപ പിടിച്ചെടുത്തു. രട്ടിഹള്ളി പിഎസ്ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിസംബർ…
Read Moreസംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ മരിച്ചു: പരിശോധന വർധിപ്പിക്കാൻ നോട്ടീസ്: മന്ത്രി ദിനേഷ് ഗുണ്ടുറാവു
ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടുറാവു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബെംഗളൂരുവിലെ ചാമരാജ്പേട്ടിൽ 64കാരൻ മരിച്ചതെന്ന് മന്ത്രി പറഞ്ഞത്. കോവിദഃ പോസിറ്റീവ് ആയിരുന്ന അദ്ദേഹത്തിന് ആസ്ത്മ, ടിബി, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചതെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ജെഎൻ 1 ഉപവിഭാഗത്തിന്റെ 20 കേസുകൾ രാജ്യത്ത് കണ്ടെത്തിയാട്ടുണ്ട്.…
Read Moreകോവിഡ് ജാഗ്രത; മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി
ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി രാമലിംഗറെഡ്ഡി. ബസ് യാത്രക്കാരും ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഭക്തരോടും പ്രത്യേകമായി ശ്രദ്ധിക്കാനും മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് പോകുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് സംസ്ഥാനത്തെ കോവിഡ് മാർഗരേഖയിൽ ഉണ്ട്. അയ്യപ്പസ്വാമി ഭക്തരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. 60 വയസ്സിനു മുകളിലുള്ളവരും ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണം. ബസിൽ കൂടുതൽ…
Read Moreചായ നല്കാൻ വൈകി; യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ലക്നൗ: ചായ നല്കാന് വൈകിയതിനിന്റെ പേരിൽ ദമ്പതികളുടെ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. രാവിലെ ചായ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു. ഗാസിയാബാദിലെ ഭോജ്പൂര് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 52കാരനായ ധരംവീര്‍ ആണ് ഭാര്യ സുന്ദരിയെ കൊലപ്പെടുത്തിയത്. രാവിലെ രണ്ടു തവണ ധരംവീര്‍ ചായ ചോദിച്ചു. ചായ ഉണ്ടാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു സുന്ദരിയുടെ മറുപടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കുപിതനായ ധരംവീര്‍ വാള് ഉപയോഗിച്ച് പിന്നില്‍ നിന്ന് സുന്ദരിയെ വെട്ടുകയായിരുന്നു. സുന്ദരി തത്ക്ഷണം മരിച്ചതായി…
Read Moreസൗത്ത് ജില്ലയിലെ പ്രളയബാധിതർക്ക് സർക്കാർ ഇതുവരെ വിതരണം ചെയ്തത് 27 ടൺ ഭക്ഷണം
ചെന്നൈ: വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങുമായി സർക്കാർ. വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുമായുള്ള അവലോകന യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി ശിവദാസ് മീണ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഉദ്യോഗസ്ഥർ ശ്രീവൈകുണ്ഡം മേഖലയിൽ എത്തിയത്. അവിടെയുള്ള പഞ്ചായത്ത് ഓഫീസിൽ ആളുകൾക്ക് ഭക്ഷണവും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലെ ഏഴിലകത്തുള്ള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ച് തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച്…
Read Moreവിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് വൈറൽ ആയതോടെ യുവാവും യുവതിയും ആത്മഹത്യ ചെയ്തു
ബെംഗളൂരു: മൈസൂരു ഹുൻസൂർ താലൂക്കിലെ കൽക്കുനികെ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി വിവാഹിതയായ യുവതിയും യുവാവും ആത്മഹത്യ ചെയ്തു. വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ യുവാവ് വാട്സ്ആപ്പ് സ്റ്റാറ്റസായി ഇടുകയും ഇത് വൈറലാവുകയും ചെയ്തതോടെ ഇരു കുടുംബങ്ങളും തമ്മിൽ സംഘർഷവുമുണ്ടായി. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.
Read Moreവിവാഹ മോചനത്തിന്റെ കാരണം ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല; ആ മൂന്ന് പേർക്ക് ദൈവം തീർച്ചയായും കൊടുക്കും
അമൃത സുരേഷുമായുള്ള വിവാഹ ബന്ധം തകർന്നതിനെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല. തനിക്കൊരു മകളാണെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മുഴുവൻ കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടൻ ബാല പറഞ്ഞു. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിവാഹബന്ധം വേർപെടുത്താനുള്ള കാരണം എന്തെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ബാലയുടെ ഞെട്ടിക്കുന്ന മറുപടി. ‘‘ഞാൻ അല്പം വിഷമത്തിലാണ്. മകളെ ഇന്നെങ്കിലുംവീഡിയോ കോളിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ദേഷ്യമുള്ളപ്പോഴോ സങ്കടമുള്ളപ്പോഴോ ഒരു…
Read Moreമധുര ആവണിയാപുരം ജല്ലിക്കെട്ട് ജില്ലാ ഭരണകൂടം നടത്തണം: ഹൈക്കോടതി ഉത്തരവ്
ചെന്നൈ: മധുര ആവണിയാപുരം ജല്ലിക്കെട്ട് മത്സരം നടത്തണമെന്ന് മധുരൈ ജില്ലാ ഭരണകൂടം ഹൈക്കോടതി ഉത്തരവിട്ടു. മധുരയിൽ നിന്നുള്ള മോഹൻരാജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധി : എല്ലാ വർഷവും മധുര ജില്ലയിൽ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ജനുവരി 15ന് ആവണിയാപുരത്തും 16ന് ബാലമേട്ടിലും 17ന് അലങ്കാനല്ലൂരിലും ജല്ലിക്കെട്ട് മത്സരങ്ങൾ നടത്താറുണ്ട്. ആവണിയാപുരത്ത് 100 വർഷത്തിലേറെയായി ജല്ലിക്കെട്ട് നടക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ തെങ്കൽ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷനാണ് ആവണിയാപുരം ജല്ലിക്കെട്ട് നടത്തിയിരുന്നത്. ടൂർണമെന്റിന്റെ സംഘാടകർക്ക് ചില സമുദായങ്ങളുടെ ആധിപത്യം ഉണ്ടെന്ന് കാണിച്ച് ഹൈക്കോടതിയിൽ കേസുകൾ ഫയൽ ചെയ്തു.…
Read Moreമോഷ്ടിച്ച ലാപ്ടോപ്പുകളുമായി മൂന്നുപേർ പിടിയിൽ
ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടിച്ച 50 ലാപ്ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും. പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്. മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.
Read More