ചെന്നൈ: വിവാഹമോചനത്തിന് മുമ്പ് രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനുമുന്നിൽ സമരത്തിൽ.
പൂന്തമല്ലിക്കടുത്ത സേനീർക്കുപ്പം സ്വദേശിയാണ് ദിവ്യ. ദിവ്യയും ഇതേ പ്രദേശത്തെ അശോകുമാറും (30) 2019 ലാണ് വിവാഹിതരായത്.
തുടർന്ന്, ദിവ്യ ഗർഭിണിയായിരിക്കെ തന്നെ മാതാപിതാക്കളുടെ വീട്ടിൽ വിട്ട ഭർത്താവ് തന്നെയും കുട്ടിയെയും കാണാൻ വന്നില്ലെന്നും ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്നും കാട്ടി ഭാര്യ പൂന്തമല്ലി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ വിവാഹത്തിന്റെ വലിയൊരു ഫോട്ടോയുമായി ദിവ്യ ബന്ധുക്കൾക്കൊപ്പം പൂന്തമല്ലി പോലീസ് സ്‌റ്റേഷനു മുന്നിൽ ഇരുന്നു.
ഭർത്താവ് തന്നിൽ നിന്ന് വേർപിരിഞ്ഞ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും അതിനുമുമ്പ് നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നതായും യുവതി പരാതിപ്പെട്ടു.
സംഭവത്തിൽ പൂന്തമല്ലിയിലെ വനിതാ പോലീസ് അന്വേഷണം ആരംഭിച്ചു