0
0
Read Time:1 Minute, 12 Second
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തൂത്തുക്കുടി ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു .
ദുരിതബാധിതർക്ക് മുഖ്യമന്ത്രി ആശ്വാസം നൽകി. വെള്ളക്കെട്ട് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ തൂത്തുക്കുടി ജില്ലയ്ക്ക് പുറമെ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലും നാശം വിതച്ചിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരെയും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെയും പ്രളയബാധിതർക്ക് സഹായം നൽകാൻ നിയോഗിച്ചട്ടുണ്ട് .
പ്രളയബാധിതർക്ക്, വൈദ്യസഹായം നൽകാനും രക്ഷാപ്രവർത്തനം നടത്താനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും എല്ലാവരും സഹകരിച്ച് പ്രവർത്തിക്കാനും മുഖ്യമന്ത്രി ഉത്തരവ് നൽകിയട്ടുണ്ട്.