Read Time:1 Minute, 30 Second
ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
ജില്ലയിലെ ജെവർഗി താലൂക്കിലാണ് സംഭവം.
കുളിക്കുന്നതിനിടെയാണ് പെൺകുട്ടികൾ ക്യാമറ കണ്ടത്.
34 കാരനായ സലിം ആണ് അറസ്റ്റിലായത്.
സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ 50ലധികം വിദ്യാർഥിനികളുണ്ട്.
ഹോസ്റ്റലിനോട് ചേർന്നുള്ള വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.
ഇയാൾ വെളുത്തുള്ളി കച്ചവടം ആണ് ജോലി.
പതിവുപോലെ വിദ്യാർഥികൾ കുളിക്കാനായി കുളിമുറിയിൽ പോയപ്പോൾ ജനലിനു പുറത്തുള്ള ക്യാമറ കണ്ട് പുറത്തിറങ്ങി.
തുടർന്ന് പ്രതിയെ പിടികൂടി മർദിക്കുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാർ പോലീസിനെയും തഹസിൽദാരെയും വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി സലീമിന്റെ വീട്ടുകാരെ ചോദ്യം ചെയ്യുകയും പ്രതിയെ സംഭവസ്ഥലത്ത് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.