ഗ്യാസ് ഗെയ്സർ ചോർച്ച ; ഗർഭിണിയായ യുവതി മരിച്ചു,നാലുവയസുകാരി മകൾ ചികിത്സയിൽ 

ബെംഗളൂരു: അശ്വത് നഗറിൽ ഗ്യാസ് ഗെയ്സർ ചോർച്ചയെ തുടർന്ന് ഗർഭിണി മരിച്ചു.രമ്യ എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ രമ്യയുടെ നാലുവയസ്സുള്ള കുട്ടി എം.എസ്.രാമയ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ രമ്യ തന്റെ നാല് വയസ്സുള്ള കുട്ടിയുമായി കുളിക്കാൻ പോയപ്പോഴാണ് ഗ്യാസ് ഗെയ്‌സറിൽ നിന്ന് കാർബൺ മോണോക്‌സൈഡ് വിഷവാതകം ചോർന്നത്. വിഷവാതകം ശ്വസിച്ച് അമ്മയും കുഞ്ഞും സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. കുറച്ചു സമയത്തിന് ശേഷവും ഇവരെ പുറത്ത് കാണാതെ വന്നതോടെ സംശയം തോന്നിയ ഭർത്താവ് ചെന്നപ്പോഴാണ് അവർ കുഴഞ്ഞു വീണതറിഞ്ഞത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ…

Read More

വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും നൽകിയില്ല; ദമ്പതികൾക്ക് 1,18,500 രൂപ നഷ്ടപരിഹാരം നല്കാൻ കോടതി 

കൊച്ചി: വാഗ്ദാനം ചെയ്ത പോലെ വിവാഹ ചടങ്ങിന്‍റെ ഫോട്ടോയും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫി കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. എറണാകുളം ആലങ്കോട് സ്വദേശികളായ അരുൺ ജി നായർ , ഭാര്യ ശ്രുതി സതീഷ് എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്. 2017 ഏപ്രിൽ 16നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്‍റെ തല ദിവസവും വിവാഹ ദിവസവും ഫോട്ടോയും അന്നത്തെ സൽക്കാരവും ഫോട്ടോയും വീഡിയോയും എടുക്കുന്നതിനായി എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ…

Read More

വിവാഹാഭ്യര്‍ഥന നിരസിച്ചതിൽ പക; വനിതാ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി പ്രതിശ്രുത വരന് അയച്ച് വിവാഹം മുടക്കി

ബെംഗളൂരു: വനിതാ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി സഹപ്രവര്‍ത്തകര്‍. കലബുറഗി സിറ്റി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോള്‍ റെക്കോഡാണ് സഹപ്രവർത്തകരായ രണ്ടുപോലീസുകാരാണ് മോഷണ കേസ് പ്രതികൾക്ക് ചോർത്തി നൽകിയത്. മോഷണക്കേസുകളില്‍ പ്രതിയായ മഹേഷ് എന്ന യുവാവിനാണ് ഈ ഫോണ്‍ കോള്‍ റെക്കോഡുകള്‍ ഇവര്‍ കൈമാറിയത്. പിന്നീട് ഈ റെക്കോഡുകൾ മഹേഷ് വനിതാ കോണ്‍സ്റ്റബിളിന്റെ പ്രതിശ്രുത വരന് അയച്ചയോടെ ഇവരുടെ വിവാഹം മുടങ്ങി. ഇതോടെയാണ് തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന വിവരം കോണ്‍സ്റ്റബിളിന് മനസ്സിലായത്. തുടര്‍ന്ന് ഉന്നതതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം…

Read More

ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായി വീതിക്കണം; ഹൈക്കോടതി

ബെംഗളൂരു: ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ലഭിക്കുന്ന കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഒന്നോ അതിലധികമോ വിധവകള്‍ക്ക് ഫാമിലി പെന്‍ഷന്‍ ക്ലെയിം ചെയ്യാന്‍ റെയില്‍വേ സര്‍വീസസ് ഭേദഗതി ചട്ടങ്ങള്‍, 2016 പ്രകാരം അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. റെയില്‍വെ ജീവനക്കാരനായിരുന്ന, മരിച്ചയാളുടെ 40 വയസുള്ള രണ്ടാം ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുടുംബ പെന്‍ഷന്റെ 50 ശതമാനം വിതരണം ചെയ്യാന്‍ റെയില്‍വേയോട് നിര്‍ദേശിച്ചു കൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു. 2022 ജൂലൈയില്‍ ആദ്യ ഭാര്യയ്ക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും…

Read More

കോവിഡ് വ്യാപനം; സ്കൂളുകൾക്ക് ജാഗ്രത നിർദേശം

ബെംഗളൂരു : കോവിഡിന്റെ പുതിയ വകഭേദം ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ സ്കൂളുകൾക്ക് നിർദേശം. സ്വകാര്യസ്കൂളുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഇൻ കർണാടകയാണ് അംഗങ്ങളായ സ്കൂളുകൾക്ക് നിർദേശം നൽകിയത്. അസുഖം ബാധിച്ച കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്. സ്കൂളിൽ ഏതെങ്കിലും കുട്ടിക്ക് കോവിഡ് ലക്ഷണം കണ്ടാൽ ഉടൻ മാറ്റിയിരുത്തണം. രക്ഷിതാവിനെ വിവരമറിയിക്കണം. ഇതിനായി സ്കൂളിൽ ഐസൊലേഷൻ മുറി സജ്ജീകരിക്കണം. ക്ലാസ്‌മുറികൾ അണുവിമുക്തമാക്കാനും കുട്ടികളുടെ ഊഷ്മാവ് പരിശോധിക്കാനും മുഖാവരണം നിർബന്ധമാക്കാനും നിർദേശിച്ചു. സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ മാർഗനിർദേശം നൽകാൻ ആരോഗ്യവകുപ്പും…

Read More

ജോത്സ്യന്റെ ഉപദേശത്തെ തുടർന്ന് കാൻസർ രോഗിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് കുടുംബം

ബെംഗളൂരു: കാൻസർ രോഗിയായ യുവതിക്ക് ജോത്സ്യന്റെ ഉപദേശത്തെത്തുടര്‍ന്ന് കുടുംബം ചികിത്സ നിഷേധിച്ചതായി പരാതി. ബെംഗളൂരു ലഗ്ഗേരെ സ്വദേശിനിയായ 26-കാരി മമതശ്രീക്കാണ് വീട്ടുകാര്‍ ചികിത്സ നിഷേധിച്ചത്. ഇക്കാര്യം വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് ഇവര്‍ വാട്‌സാപ്പ് സന്ദേശമയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് വനിതാ- ശിശുക്ഷേമവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാരെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. നാലുമാസം മുമ്പ് യുവതിക്ക് ശരീരവേദന വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വേദന കലശലായതോടെ യുവതിയുടെ സഹോദരന്‍ വീടിന് സമീപത്തെ ജോത്സ്യനെ സന്ദര്‍ശിച്ചു. സമയദോഷംകൊണ്ടാണ് രോഗമെന്നും ഭക്ഷണം കുറച്ച് മഞ്ഞള്‍വെള്ളം കുടിച്ചാല്‍ മതിയെന്നുമായിരുന്നു ജോത്സ്യന്റെ…

Read More

ബലാത്സംഗക്കേസ്: തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടു

ബെംഗളൂരു: മംഗളൂരുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ തെളിവുകളുടെ അഭാവത്തിൽ മംഗളൂരു ഡി.കെ. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി പ്രതികളെ വെറുതെ വിട്ടു. പീഡനത്തിനിരയായ പെൺകുട്ടി നൽകിയ പരാതി പ്രകാരം 2019 മാർച്ചിൽ ഉല്ലല പോലീസ് സ്റ്റേഷനിൽ പ്രതി ഇബ്രാറിനെതിരെ കേസെടുത്തിരുന്നു. ഉല്ലല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് മംഗലാപുരം ജില്ലാ സെഷൻസ് കോടതി കേസ് എടുക്കുകയും 16 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. വാദം കേട്ട കോടതി ജഡ്ജി മഞ്ജുള ഇട്ടി, ഡി. 19ന് പ്രതികൾക്കെതിരെ കൃത്യമായ…

Read More

ബന്ധുക്കളുടെ പീഡനം സഹിക്കാൻ കഴിയാതെ വീട് വിട്ടിറങ്ങി നടി ബീന കുമ്പളങ്ങി

ബന്ധുക്കളുടെ പീഡനം സഹിക്കാൻ കഴിയാതെ വീടു വിട്ടിറങ്ങി നടി ബീന കുമ്പളങ്ങി. പത്മരാജന്റെ കള്ളിച്ചെല്ലമ്മയിലൂടെ വെള്ളിത്തിരയിലെത്തി കല്യാണ രാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്‌ത താരമാണ് ബീന കുമ്പളങ്ങി. മൂന്ന് സെന്റിൽ അമ്മ സംഘടന വെച്ച് നൽകിയ വീട് ബന്ധുവിന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് നടി ആരോപിച്ചു. ഇപ്പോൾ അടൂർ മഹാത്മ ജനസേവ കേന്ദ്രം താരത്തെ ഏറ്റെടുത്തു. സ്ഥലമുണ്ടെങ്കിൽ വീടു വെച്ചു തരുമെന്ന് അമ്മ സംഘടന അറിയിച്ചതോടെ ഇളയ…

Read More

‘ഇത് പബ്ലിസിറ്റിക്ക് വേണ്ടി’: തൃഷ, ചിരഞ്ജീവി, കുശ്ബു എന്നിവർക്കെതിരെ മൻസൂർ അലി ഖാന്റെ മാനനഷ്ടക്കേസ് തള്ളി; ഒരുലക്ഷം രൂപ പിഴയും വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ചെന്നൈ: നടന്മാരായ തൃഷ, ചിരഞ്ജീവി, കുശ്ബു എന്നിവരിൽ നിന്ന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ മൻസൂർ അലി ഖാന് ഫയൽ ചെയ്ത സിവിൽ കേസ് മദ്രാസ് ഹൈക്കോടതി തള്ളി . ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു ലക്ഷം രൂപ പിഴയടക്കണമെന്ന ഹർജി തള്ളിയ ജസ്റ്റിസ് എൻ സതീഷ് കുമാർ പറഞ്ഞു. സ്ത്രീ അഭിനേതാക്കളെ കുറിച്ച് മൻസൂർ അഹമ്മദ് ഖാൻ നടത്തിയ പരാമർശങ്ങളിൽ മൂന്ന് അഭിനേതാക്കളും പ്രതികരിച്ചു അത് സാധാരണമാണെന്നും, അതിനാൽ അവർക്കെതിരെ…

Read More

ബിബിഎംപി പരിധിയിലെ സ്കൂളുകളും പിയു കോളേജുകളും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും

ബെംഗളൂരു: ബെംഗളൂരു: ബിബിഎംപി സ്‌കൂളുകളുടെയും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളുടെയും നടത്തിപ്പിനായി വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഈ സ്ഥാപനങ്ങളിലേക്ക് വകുപ്പ് അധ്യാപകരെ വിന്യസിക്കുമ്പോൾ, ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കെട്ടിടങ്ങൾ പരിപാലിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ആൻഡ്രഹള്ളി സ്‌കൂൾ നടന്ന സംഭവത്തിൽ ബംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വെള്ളിയാഴ്ച ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) പരിധിയിലെ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് യോഗത്തിന് ശേഷം ശിവകുമാർ…

Read More