കോവിഡ് വ്യാപനം; സ്കൂളുകൾക്ക് ജാഗ്രത നിർദേശം

0 0
Read Time:1 Minute, 24 Second

ബെംഗളൂരു : കോവിഡിന്റെ പുതിയ വകഭേദം ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ സ്കൂളുകൾക്ക് നിർദേശം.

സ്വകാര്യസ്കൂളുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഇൻ കർണാടകയാണ് അംഗങ്ങളായ സ്കൂളുകൾക്ക് നിർദേശം നൽകിയത്.

അസുഖം ബാധിച്ച കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്.

സ്കൂളിൽ ഏതെങ്കിലും കുട്ടിക്ക് കോവിഡ് ലക്ഷണം കണ്ടാൽ ഉടൻ മാറ്റിയിരുത്തണം.

രക്ഷിതാവിനെ വിവരമറിയിക്കണം. ഇതിനായി സ്കൂളിൽ ഐസൊലേഷൻ മുറി സജ്ജീകരിക്കണം.

ക്ലാസ്‌മുറികൾ അണുവിമുക്തമാക്കാനും കുട്ടികളുടെ ഊഷ്മാവ് പരിശോധിക്കാനും മുഖാവരണം നിർബന്ധമാക്കാനും നിർദേശിച്ചു.

സ്കൂളുകൾക്ക് കോവിഡ് പ്രതിരോധ മാർഗനിർദേശം നൽകാൻ ആരോഗ്യവകുപ്പും ആലോചിക്കുന്നുണ്ട്.

ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരിയിൽ ക്ലാസ് ആരംഭിക്കുന്നതോടെ മാർഗനിർദേശം പുറപ്പെടുവിക്കാനാണ് ലക്ഷ്യമിടുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts