പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു 

ബെംഗളൂരു: ബെല്ലാരി നഗരത്തിലെ മോത്തി സർക്കിളിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു. റാഫിയാ ബീഗം (26) ആണ് മരിച്ചത്. മറ്റൊരു സ്ത്രീയായ സബീനയുടെ കാലിൽ പെട്രോൾ ടാങ്കർ ഇടിച്ച് ചതഞ്ഞു. പരിക്കേറ്റയാളെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബെല്ലാരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

കോൺഗ്രസ്‌ നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു 

ബെംഗളൂരു: ആലന്ദ താലൂക്കിൽ കോൺഗ്രസ് നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു. ആലണ്ട് എംഎൽഎ ബിആർ പാട്ടീലിന്റെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവ് ബസവരാജ് ചൗളിന്റെ മകനുമായ ചന്ദ്രശേഖർ ചൗൾ (21) ആണ് കൊല്ലപ്പെട്ടത്. അലന്ദ ടൗണിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. സുഹൃത്താണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ചന്ദ്രശേഖർ തന്റെ സുഹൃത്ത് മിലനൊപ്പം ആലണ്ട് ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള ജിഡഗയ്ക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് പാർട്ടിക്ക് പോയിരുന്നു. ഈ സമയം ഇരുവരും മദ്യപിച്ച് മടങ്ങിപ്പോകുന്നതിനിടെ എന്തോ കാര്യത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി.…

Read More

25 കാരിയെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു; കാമുകൻ അറസ്റ്റിൽ

ചെന്നൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേപ്പിച്ച…

Read More

ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ഉടൻ 

ബെംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ് ആരംഭിക്കുക. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടു നിന്ന് 8.15നു പുറപ്പെട്ട് 9.15നു ബം​ഗളൂരുവിലെത്തും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടു നിന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ബം​ഗളൂരു, ഹൈദരാബാദ്, ​ഗോവ, ജയ്പുർ, പുനെ, വാരാണസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും. കോഴിക്കോടിനു പുറമെ കൊച്ചിയിൽ നിന്നു ആഴ്ചയിൽ 90, തിരുവനന്തപുരത്തു…

Read More

ഉടൽ ഒടിടി യിലേക്ക്

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഉടൽ ഒടിടി യിലേക്ക് 2022 മെയ് 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം തിയറ്ററില്‍ പ്രേക്ഷകര്‍ എത്തിയ ചിത്രമാണെങ്കിലും ചിത്രം കാണാത്ത വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ ഉണ്ട്. അതിനാല്‍ തന്നെ ഒടിടിയില്‍ ചിത്രം എന്നെത്തുമെന്ന അന്വേഷണം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സ്ഥിരമായി എത്തുന്നുമുണ്ടായിരുന്നു. ഒന്നര വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കിപ്പുറം ആ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്. സൈന പ്ലേയിലൂടെയാണ് ഉടലിന്‍റെ ഒടിടി റിലീസ്. എന്നാല്‍ കമിംഗ് സൂണ്‍ എന്നല്ലാതെ ഒടിടി റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല.…

Read More

വൈദ്യുതി നിരക്ക് വർധിപ്പിക്കണം; ബെസ്കോം

ബെംഗളൂരു : അടുത്തവർഷം യൂണിറ്റിന് 49 പൈസവീതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വിതരണകമ്പനിയായ ബെസ്‌കോം കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. ഈ വർഷം 1738 കോടിയുടെ നഷ്ടമുണ്ടായെന്നും നിരക്കുവർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നുമാണ് ബെസ്‌കോമിന്റെ നിലപാട്. ഇക്കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കുമെന്നാണ് വിവരം അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ നിരക്കുവർധന പ്രതിഛായയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഇക്കാര്യം എതിർത്തേക്കുമെന്നും സൂചനകളുണ്ട്. നേരത്തേയും നിരക്കുവർധന ആവശ്യപ്പെട്ട് ബെസ്‌കോം റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു.

Read More

തമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു

ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച്‌ ബോണ്ട മണി ബോധരഹിതനായി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി…

Read More

പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു : നഗരത്തിൽ വീണ്ടും പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. കൊപ്പാളിലെ അലവണ്ടിയിൽ പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റ എട്ടുപേരെ കൊപ്പാൾ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ ചന്തയിലെത്തിയാണ് പേപ്പട്ടി ആക്രമണം നടത്തിയത്. ഈ സമയം ഒട്ടേറെയാളുകൾ ചന്തയിലുണ്ടായിരുന്നു. കുട്ടികളെയുൾപ്പെടെ കടിക്കാൻ തുടങ്ങിയതോടെ ഏറെനേരത്തേ പ്രയത്നത്തിനൊടുവിൽ നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. അതേസമയം പ്രദേശത്തെ മറ്റ് തെരുവുനായകളെ നിരീക്ഷിച്ചുവരുകയാണ്. ഏതെങ്കിലും തരത്തിലുള്ള പേവിഷബാധലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവയേയും…

Read More

തമിഴ് ഹാസ്യനടൻ ബോണ്ടാ മണി അന്തരിച്ചു

ചെന്നൈ: ഹാസ്യനടൻ ബോണ്ട മണി അന്തരിച്ചു. 60 വയസായിരുന്നു. കഴിഞ്ഞ ഒരു വർഷമായി അനാരോഗ്യത്തെ തുടർന്ന് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. വൃക്ക തകരാറിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരു വൃക്കകളും തകരാറിലായാൽ മാസത്തിലൊരിക്കൽ ഡയാലിസിസിനായി ആശുപത്രിയിൽ പോകുമായിരുന്നു. ഇന്നലെ രാത്രി 11.30ന് പല്ലാവരത്തിനടുത്ത് ബോഴിച്ചാലൂരിലെ വീട്ടിൽവെച്ച് ബോണ്ട മണി പെട്ടെന്ന് ബോധരഹിതനായി വീണതിനെ തുടർന്ന് ബന്ധുക്കൾ അദ്ദേഹത്തെ ആംബുലൻസിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു, എന്നാൽ അപ്പോഴേക്കും നടൻ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ശ്രീലങ്കൻ സ്വദേശിയായ ബോണ്ട മണി 1991-ൽ…

Read More

മുൻ മുഖ്യമന്ത്രി എംജിആറിന്റെ 36-ാം ചരമവാർഷികം: മറീന ബീച്ചിലെ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ

mgr

ചെന്നൈ: എഐഎഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എംജിആറിന്റെ 36-ാം ചരമവാർഷികത്തോടനുബന്ധിച്ച് ചെന്നൈയിലെ മറീന ബീച്ചിലെ അദ്ദേഹത്തിന്റെ സ്മാരകത്തിൽ എഐഎഡിഎംകെ പുഷ്പാർച്ചന നടത്തി. മുൻ മുഖ്യമന്ത്രി എംജിആറിന്റെ 36-ാം ചരമവാർഷികമായിരുന്നു ഇന്ന്. ഈ അവസരത്തിൽ എഐഎഡിഎംകെയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഉൾപ്പെടെയുള്ളവർ ചെന്നൈയിലെ മറീന ബീച്ചിലെ അദ്ദേഹത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ഇതേത്തുടർന്ന് എഐഎഡിഎംകെ മുതിർന്ന എക്സിക്യൂട്ടീവുകളും മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും പാർട്ടി അംഗങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു. നേരത്തെ, എഐഎഡിഎംകെയെ പ്രതിനിധീകരിച്ച് പാർട്ടി അംഗങ്ങൾ സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ എംജിആറിന്റെ പ്രതിമയിൽ പുഷ്പാർച്ചന…

Read More